• Sun. Dec 21st, 2025

24×7 Live News

Apdin News

ഫെബ്രുവരിയില്‍ ബംഗാളില്‍ ബാബ്റി മസ്ജിദ് പള്ളിയുടെ പണി ആരംഭിക്കും, ആര്‍ക്കും ഇത് തടയാനാവില്ല: ഹുമയൂണ്‍ കബീര്‍; ഭീതിയില്‍ മമത

Byadmin

Dec 21, 2025



കൊല്‍ക്കൊത്ത: ബാബറ് മസ്ജിദ് പള്ളിയുടെ നിര്‍മ്മാണം ഫെബ്രുവരിയില്‍ ആരംഭിക്കുമെന്നും ആര്‍ക്കും പള്ളി നിര്‍മ്മാണം തടയാനാവില്ലെന്നും പുറത്താക്കപ്പെട്ട തൃണമൂല്‍ എംഎല്‍എ ഹുമയൂണ്‍ കബീര്‍. ഇതോടെ മമത ബാനര്‍ജിയ്‌ക്ക് ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്.

ഡിസംബര്‍ 22ന് പുതിയ പാര്‍ട്ടി ഹുമയൂണ്‍ കബീര്‍ രൂപീകരിക്കും.. അടുത്ത ബംഗാള്‍ തെരഞ്ഞെടുപ്പില്‍ മുസ്ലിം ഭൂരിപക്ഷ മുള്ള 90 നിയമസഭാ സീറ്റുകളില്‍ തന്റെ പാര്‍ട്ടി വിജയിക്കുമെന്ന് ഹുമയൂണ്‍ കബീര്‍ വെല്ലുവിളിക്കുന്നു.

മുസ്ലിങ്ങള്‍ മമതയുടെ ചതിയില്‍ വഞ്ചിതരാകില്ലെന്നും അവര്‍ക്ക് വേണ്ടത് വോട്ട് മാത്രമാണെന്നും ഹുമയൂണ്‍ കബീര്‍ പറയുന്നു. ഡിസംബര്‍ ആറിന് തറക്കല്ലിട്ട് കഴിഞ്ഞ ബാബറി പള്ളിക്കായി ഇതുവരെ ക്യാഷായി മാത്രം 2.19 കോടി രൂപ പിരിച്ചെടുത്തുകഴിഞ്ഞു. 300 കോടിയുടേതാണ് ഈ പദ്ധതി. 25000 പേര്‍ക്ക് പ്രാര്‍ത്ഥിക്കുന്ന രീതിയിലാണത്രെ ബാബറി പള്ളി രൂപകല്‍പന ചെയ്തിരിക്കുന്നത്. ബാബറി പള്ളിയുടെ ചിത്രം പ്രിന്‍റു ചെയ്ത ടി ഷര‍്ട്ടുകള്‍ ഒന്നിന് 150 രൂപ എന്ന നിരക്കില്‍ വില്‍പന ആരംഭിച്ചു. ഇത് പണപ്പിരിവിന്റെ ഭാഗമാണ്. മൂര്‍ഷിദാബാദില്‍ ബെദലംഗയിലാണ് പള്ളി നിര്‍മ്മിക്കുക.

 

By admin