ന്യൂദല്‍ഹി: പ്രധാനമന്ത്രി മോദിയുടെ വീഡിയോ അഞ്ച് മണിക്കൂര്‍നേരത്തേക്ക് ഫെയ്സ്ബുക്കില്‍നിന്നും പിന്‍വലിച്ച സംഭവത്തില്‍ ഫെയ്സ്ബുക്ക് ഇന്‍സ്റ്റഗ്രാം ഉടമ സക്കര്‍ബര്‍ഗ് മാപ്പ് പറഞ്ഞില്ലെങ്കില്‍ ഈ കമ്പനികളുടെ സുരക്ഷിതതാവള പദവി പിന്‍വലിക്കുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ. വാര്‍ത്താവിനിമയ-ഐടി വകുപ്പിന്റെ പാര്‍ലമെന്‍റ് സമിതിയുടെ അംഗം കൂടിയാണ് നിഷികാന്ത് ദുബെ.
ഭരണം അട്ടിമറിക്കാന്‍ ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നീ സോഷ്യല്‍മീഡിയ കമ്പനികളുടെ മാതൃകമ്പനിയായ മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് ഇന്ത്യയിലെ മോദി സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് ബിജെപി എംബി നിഷികാന്ത് ദുബെ. സിജെപി ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥി സമൂഹത്തെ അഭിസംബോധന ചെയ്യുന്ന മോദിയുടെ ഇത്രയും പ്രധാനപ്പെട്ട വീഡിയോ നീക്കം ചെയ്തത് വലിയ തെറ്റാണെന്നും ഇതിന്റെ പേരില്‍ സക്കര്‍ബര്‍ഗ് മാപ്പ് പറയണമെന്നും നിഷികാന്ത് ദുബെ പറഞ്ഞു.
വാര്‍ത്താവിനിമയ-ഐടി വകുപ്പിന്റെ പാര്‍ലമെന്‍റ് സമിതിയും സക്കര്‍ബര്‍ഗിനോട് പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്തതില്‍ മാപ്പ് ആവശ്യപ്പെട്ടു. സക്കര്‍ബര്‍ഗ് മാപ്പ് പറഞ്ഞില്ലെങ്കില്‍ മെറ്റയ്‌ക്ക് ഇന്ത്യയില്‍ ഐടി വകുപ്പിലെ 79ാം സെക്ഷന്‍ പ്രകാരം നല‍്കുന്ന സുരക്ഷിതതാവളം (സേഫ് ഹാര്‍ബര്‍) എന്ന പരിഗണന പിന്‍വലിക്കുമെന്നും പാര്‍ലമെന്‍റ് കമ്മിറ്റി പറഞ്ഞു. സുരക്ഷിത താവളം എന്ന പദവി നഷ്പ്പെട്ടാല്‍ പിന്നീട് ഫെയ്സ്ബുക്കിലോ ഇന്‍സ്റ്റഗ്രാമിലോ ഉപയോക്താക്കള്‍ പങ്കുവെയ്‌ക്കുന്ന പോസ്റ്റുകളുടെ കൂടി ഉത്തരവാദിത്വം മെറ്റയുടെ മേല്‍ വരും. അതായത് ഇത്തരം പോസ്റ്റുകള്‍ നിയമവിരുദ്ധമാണെങ്കില്‍ മെറ്റയും അതിന്റെ ഉടമകളും ക്രിമിനല്‍ കേസുകള്‍ നേരിടേണ്ടിവരും എന്നര്‍ത്ഥം.
അഞ്ച് മണിക്കൂറോളം നേരമാണ് പ്രധാനമന്ത്രിയുടെ വീഡിയോ പിന്‍വലിച്ചത്. അല്‍ഗൊരിതത്തില്‍ വന്ന പിഴയാണെന്ന് പിന്നീട് കമ്പനി ചൂണ്ടിക്കാട്ടിയെങ്കിലും അത് പാര്‍ലമെന്‍റ് സമിതിക്ക് ബോധ്യപ്പെട്ടിട്ടില്ല.