• Fri. Sep 5th, 2025

24×7 Live News

Apdin News

ഫോറന്‍സിക് വിദഗ്ധ ഡോക്ടര്‍ ഷേര്‍ളി വാസു അന്തരിച്ചു – Chandrika Daily

Byadmin

Sep 5, 2025


ഫോറന്‍സിക് വിദഗ്ധ ഡോക്ടര്‍ ഷേര്‍ളി വാസു അന്തരിച്ചു. 68 വയസായിരുന്നു. നെഞ്ച് വേദനയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മെഡിക്കല്‍ കോളജില്‍ വെച്ചാണ് മരണം സംഭവിച്ചത്. കോഴിക്കോട് മായനാട് സ്വദേശിയാണ്

സംസ്ഥാനത്തെ ആദ്യ വനിതാ ഫോറന്‍സിക് സര്‍ജന്‍ ആണ് ഷേര്‍ളി വാസു. സൗമ്യവധക്കേസിലുള്‍പ്പെടെ പ്രമാദമായ പലകേസുകളിലും തെളിവുകള്‍ ശേഖരിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗം മുന്‍ മേധവിയായിരുന്നു.

2017ല്‍ കേരള സര്‍ക്കാരിന്റെ സംസ്ഥാന വനിതാ രത്‌നം പുരസ്‌കാരമായ ജസ്റ്റിസ് ഫാത്തിമ ബീവി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഫൊറന്‍സിക് മെഡിസിന്‍ വിഭാഗത്തില്‍ 1981ല്‍ ഔദ്യോഗിക സേവനമാരംഭിച്ച ഡോ. ഷെര്‍ളി വാസു രണ്ടു വര്‍ഷം തൃശൂരിലും വകുപ്പു മേധാവിയായിരുന്നിട്ടുണ്ട്. തന്റെ അനുഭവങ്ങള്‍ കോര്‍ത്തിണക്കി ‘പോസ്റ്റ്‌മോര്‍ട്ടം ടേബിള്‍’ എന്ന പുസ്തകവും ഡോ. ഷെര്‍ളി രചിച്ചിട്ടുണ്ട്.



By admin