മണ്ണാര്‍ക്കാട്: റെയ്ഞ്ച് പാലക്കയം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് ഫോറസ്റ്റ് വാച്ചര്‍മാരില്‍ നിന്ന് കടുവ നഖവും പുലിപ്പല്ലുകളും പിടികൂടി. 12 പുലി നഖങ്ങള്‍, 4 പുലിപ്പല്ലുകള്‍, 2 കടുവാ നഖങ്ങള്‍ എന്നിവ വില്‍ക്കാന്‍ ശ്രക്കവെയാണ് ഫോറസ്റ്റ് വാച്ചറായ സുന്ദരന്‍, മുന്‍ ഫോറസ്റ്റ് താല്‍കാലിക വച്ചറായ സുരേന്ദ്രന്‍ എന്നിവരെ പിടികൂടിയത്.
ഇരുവരും പാലക്കയം വാക്കോടന്‍ നിവാസികളാണ്. തിരുവനന്തപുരം ഫോറസ്റ്റ് ഇന്റലിജന്‍സ് സെല്ലിന്റെയും പാലക്കാട് ഫ്‌ലയിങ് സ്‌ക്വാഡ് സ്റ്റാഫിന്റെയും നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കേന്ദ്ര വൈഡ് ലൈഫ് ക്രൈം കണ്ട്രോള്‍ ബ്യൂറോയുടെ നിര്‍ദേശപ്രകാരമായിരുന്നു പരിശോധന നടത്തിയത്.