• Tue. Mar 4th, 2025

24×7 Live News

Apdin News

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യ നിലയില്‍ പുരോഗതി

Byadmin

Mar 2, 2025


ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യ നിലയില്‍ പുരോഗതിയെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. ഉയര്‍ന്ന ഓക്‌സിജന്‍ തെറാപ്പിയും നോണ്‍-ഇന്‍വേസീവ് മെക്കാനിക്കല്‍ വെന്റിലേഷനും നിലവില്‍ മാര്‍പാപ്പക്ക് നല്‍കുന്നുണ്ട്. പോപ്പ് സ്വയം ഭക്ഷണം കഴിക്കുന്നുണ്ടെന്നും ചികിത്സയോട് പൂര്‍ണ്ണമായും സഹകരിക്കുന്നുണ്ടെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

അടുത്ത 24 മണിക്കൂര്‍ കൂടി നിര്‍ണായകമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ശ്വാസ കോശ അണുബാധമൂലമാണ് 15 ദിവസം മുന്‍പ് പോപ്പിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

 

By admin