• Sat. Jun 20th, 2026

24×7 Live News

Apdin News

ഫ്രാൻസിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രം സെപ്റ്റംബറിൽ ഭക്തർക്കായി തുറന്ന് നൽകും ; പ്രഖ്യാപനം മോദിയുടെ സന്ദർശനത്തിന് പിന്നാലെ

Byadmin

Jun 19, 2026


പാരീസ് : ഫ്രാൻസിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രം സെപ്റ്റംബറിൽ ഭക്തർക്കായി തുറന്ന് നൽകും. ആധികാരികവും പുരാതനവുമായ ഹിന്ദു ക്ഷേത്ര വാസ്തുവിദ്യ ഉപയോഗിച്ചാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. മണൽക്കല്ലുകൾ ഇന്ത്യയിൽ നിന്ന് ശേഖരിച്ച് ഫ്രാൻസിലേക്ക് കൊണ്ടുപോയി ക്ഷേത്രം നിർമ്മിക്കാനായി ഉപയോഗിക്കുകയായിരുന്നു.

ഇത് ഇന്ത്യയുടെ സാംസ്കാരികവും നാഗരികവുമായ പൈതൃകത്തെ പ്രതിധ്വനിപ്പിക്കുന്നു, ഒപ്പം ഇന്ത്യൻ പാരമ്പര്യങ്ങളോട് ഫ്രാൻസിൽ നൽകുന്ന ആഴമായ സാംസ്കാരിക ആദരവും ഇതിൽ കാണാനാകും. ഫ്രാൻസിൽ താമസിക്കുന്ന ഇന്ത്യൻ പ്രവാസികൾക്ക് ചരിത്രപരമായ ആഘോഷം കൂടിയാണ് ഈ പരിപാടി.പാരീസിലെ ഇത്തരത്തിലുള്ള ആദ്യത്തേ ക്ഷേത്രമായിരിക്കും BAPS സ്വാമിനാരായണൻ ഹിന്ദു മന്ദിർ .ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് ശേഷം, 15 ദിവസത്തെ ആഘോഷം നടക്കും, മന്ദിർ ലോകമെമ്പാടുമുള്ള സന്ദർശകർക്കായി തുറന്നിരിക്കും. “ഈ ക്ഷേത്രത്തിന്റെ പ്രത്യേകത, ഇത് ഇന്ത്യയിൽ നിർമ്മിച്ച് ഫ്രാൻസിൽ കൂട്ടിച്ചേർക്കപ്പെട്ടതാണ് എന്നതാണ്. ഈ ചരിത്രപ്രസിദ്ധമായ ആരാധനാലയം സന്ദർശിക്കാൻ എല്ലാവരെയും സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്,” ഫ്രാൻസിലെ ഇന്ത്യൻ സമൂഹത്തിലെ പ്രതിനിധികൾ പറയുന്നു.

ആഗോള ഹിന്ദു സമൂഹത്തിലെ അംഗങ്ങൾ ആഘോഷങ്ങളിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. G7 ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസ് സന്ദർശിച്ച വേളയിലാണ് മന്ദിറിന്റെ ഉദ്ഘാടനത്തെക്കുറിച്ചുള്ള പ്രഖ്യാപനം വന്നത്.



By admin