• Sat. Aug 2nd, 2025

24×7 Live News

Apdin News

ബംഗളൂരു ബലാത്സംഗക്കേസില്‍ ജെഡിഎസ് മുന്‍ എംപി പ്രജ്വല്‍ രേവണ്ണയുടെ ശിക്ഷാവിധി ഇന്ന്

Byadmin

Aug 2, 2025


ജെഡിഎസ് മുന്‍ എംപി പ്രജ്വല്‍ രേവണ്ണ പ്രതിയായ ബംഗളൂരു ബലാത്സംഗക്കേസില്‍ ഇന്ന് വിധി പറയും. ഇന്നലെ ബംഗളൂരുവിലെ പ്രത്യേക കോടതി പ്രജ്വല്‍ രേവണ്ണ കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. ജൂലൈ 18 ന് വാദം കേള്‍ക്കല്‍ പൂര്‍ത്തിയായ കേസില്‍ വിധി പറയുന്നത് ജൂലൈ 30ലേക്ക് മാറ്റുകയായിരുന്നു.

എച്ച്.ഡി ദേവഗൗഡയുടെ ചെറുമകനായ പ്രജ്വല്‍ രേവണ്ണക്കെതിരെ ഹോലെനരസിപുര സ്റ്റേഷനില്‍ 2024ല്‍ രജിസ്റ്റര്‍ ചെയ്ത ബലാത്സംഗ കേസിലാണ് വിധി. ഫാം തൊഴിലാളിയായിരുന്ന യുവതിയെ ഭീഷണിപ്പെടുത്തി പീഡനത്തിന് ഇരയാക്കി സ്വകാര്യ ചിത്രങ്ങള്‍ ഫോണില്‍ പകര്‍ത്തി എന്നതാണ് കേസ്. ബലാത്സംഗം, ലൈംഗിക പീഡനം, ഭീഷണിപ്പെടുത്തല്‍, സ്വകാര്യ ചിത്രങ്ങള്‍ നിയമവിരുദ്ധമായി പ്രചരിപ്പിക്കല്‍ തുടങ്ങിയ വിവിധ വകുപ്പുകള്‍ പ്രകാരം കുറ്റം ചുമത്തിയിട്ടുണ്ട്.

By admin