
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഹിന്ദുക്കൾ കാളി പൂജ ആഘോഷിക്കുന്നതും, ആ ആഘോഷങ്ങളിൽ മുഴുകുന്നതും ഈ അമ്മായി മമതാ ബാനര്‍ജിക്കും അനന്തരവന്‍ അഭിഷേക് ബാനര്‍ജിക്കും സഹിക്കാൻ കഴിയുന്നില്ലെന്ന വിമര്‍ശനവുമായി ബിജെപി നേതാവ് നാസിയ ഇലാഹി ഖാൻ. യഥാർത്ഥത്തിൽ ഒരു ആക്രമണം നടന്നിട്ടുണ്ടെങ്കിൽ, അഭിഷേക് ബാനര്‍ജി എന്തുകൊണ്ട് പോലീസിനെ സമീപിച്ചില്ല എന്നും നാസിയ ഇലാഹി ഖാന്‍ ചോദിച്ചു. .
“നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഒരാളാണ് അഭിഷേക് ബാനർജി; പിന്നെ എന്തിനാണ് ആരെങ്കിലും അദ്ദേഹത്തെ കൊല്ലാൻ ശ്രമിക്കുന്നത്?” – തന്റെ വസതിക്ക് നേരെ ആക്രമണം നടന്നുവെന്ന തൃണമൂൽ കോൺഗ്രസ് (TMC) നേതാവ് അഭിഷേക് ബാനർജിയുടെ അവകാശവാദത്തോട് പ്രതികരിച്ചുകൊണ്ട് ബിജെപി നേതാവ് നാസിയ ഇലാഹി ഖാൻ ചോദിച്ചു.
“ഇനി മമത ബാനർജിയെപ്പറ്റി ഒരു കാര്യം പറയാം. തന്റെ വീട്ടിൽ പൂജ നടത്താൻ അനുവദിക്കുന്നില്ലെന്ന് അവർ ഉറക്കെ വിളിച്ചുപറയുന്നത് കഴിഞ ദിവസം ഞാൻ കണ്ടു; എന്നാൽ ഹിന്ദുക്ഷേത്രങ്ങളിലെ ആരാധനയുമായി അവർക്ക് എന്ത് ബന്ധമാണുള്ളത്?”-നാസിയ ഇലാഹി ഖാന്‍ ചോദിച്ചു.