• Tue. Apr 7th, 2026

24×7 Live News

Apdin News

ബംഗാളില്‍ ജൂഡീഷ്യല്‍ ഉദ്യോഗസ്ഥരെ പിന്തുടര്‍ന്ന് 34 ബൈക്കുകള്‍….ഭീഷണിയുടെ സ്വരം കടുപ്പിച്ച് മമതയുടെ ഗുണ്ടകള്‍, പൂട്ടുപൊളിക്കാന്‍ ബിജെപി

Byadmin

Apr 6, 2026



കൊല്‍ക്കത്ത: ബംഗാളിലെ മമതയുടെ കോട്ടയായ മാള്‍ഡയില്‍ എസ് ഐ ആര്‍ മേല്‍നോട്ടത്തിനെത്തിയ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ഏഴ് ജൂഡീഷ്യല്‍ ഉദ്യോഗസ്ഥര്‍ പോകുന്ന വാഹനത്തെ 34 ബൈക്കുകള്‍. ചേസ് ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. മമതയുടെ പാര്‍ട്ടിയായ തൃണമൂലിലെ ഗുണ്ടകളുടെ സംഘമാണിതെന്ന് പറയപ്പെടുന്നു. ഇവരില്‍ നിന്നും രക്ഷപ്പെടാന്‍ അപകടകരമായ രീതിയില്‍ അതിവേഗത്തില്‍ വണ്ടിയോടിക്കുകയായിരുന്നു ജുഡീഷ്യല്‍ ഉദ്യോഗസ്ഥരെ കയറ്റിയ വാഹനത്തിലെ ഡ്രൈവര്‍മാര്‍.

പുതിയ വോട്ടര്‍പട്ടിക തയ്യാറാക്കാനുള്ള എസ് ഐ ആര്‍ പ്രക്രിയ തടയുക എന്നതാണ് മമതയുടെ ഗുണ്ടകളുടെ ലക്ഷ്യം. പക്ഷെ എസ് ഐആര്‍ പ്രക്രിയ പൂര്‍ത്തിയാക്കുമെന്ന ദൃഡനിശ്ചയത്തിലാണ് കേന്ദ്രസര്‍ക്കാര്‍. . പിന്നീട് അര്‍ധസൈനിക വിഭാഗം എത്തിയാണ് ഈ ജുഡീഷ്യല്‍ ഉദ്യോഗസ്ഥരെ 34 ബൈക്കിലെ ഗുണ്ടാസംഘത്തില്‍ നിന്നും രക്ഷിച്ചത്.

ബംഗ്ലാദേശില്‍ നിന്നും നുഴഞ്ഞുകയറിയവരെ ഇത്തവണത്തെ വോട്ടര്‍പട്ടികയില്‍ നിന്നും പുറന്തള്ളാനുള്ള എസ് ഐ ആര്‍ പ്രക്രിയ ആരംഭിച്ചതുമുതല്‍ അതിനെ അട്ടമറിക്കാന്‍ ശ്രമിക്കുകയാണ് മമത ബാനര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസും. വാസ്തവത്തില്‍ വധിക്കപ്പെടുമോ എന്ന രീതിയില്‍ വാഹനത്തിലെ ജുഡീഷ്യല്‍ ഉദ്യോഗസ്ഥര്‍ ഭയപ്പെട്ടിരുന്നതായി പറയുന്നു.

കഴിഞ്ഞ ദിവസം എസ് ഐ ആര്‍ പ്രക്രിയയുടെ ഭാഗമായി ബംഗാളില്‍ എത്തിയ ഏഴ് ജുഡീഷ്യല്‍ മജിസ്ട്രേറ്റുമാരെ ഒമ്പത് മണിക്കൂറോളം മമതയുടെ ഗുണ്ടകള്‍ സാദാ ജനങ്ങള്‍ എന്ന മട്ടിലെത്തി ബന്ദികളാക്കിയിരുന്നു. വാസ്തവത്തില്‍ സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമാണ് ഈ ജുഡീഷ്യല്‍ മജിസ്ട്രേറ്റുമാര്‍ എത്തിയതെന്നതിനാല്‍ അന്ന് മമതയെ ശക്തമായി സുപ്രീംകോടതി ശാസിച്ചിരുന്നു. മാത്രമല്ല, പേര് വെട്ടിപ്പോയി, ചേര്‍ത്തില്ല തുടങ്ങിയ ആശങ്കകള്‍ ഉന്നയിച്ചവരുടെ പരാതികള്‍ തള്ളിയ സുപ്രീംകോടതി എസ് ഐ ആര്‍ പ്രക്രിയ പൂര്‍ത്തിയാക്കണമെന്ന് ഉത്തരവിട്ടത് മമതയ്‌ക്ക് തിരിച്ചടിയായിരുന്നു.

 

 

 

By admin