• Mon. Jan 27th, 2025

24×7 Live News

Apdin News

ബംഗാൾ ജനതയെ വിസ്മയിപ്പിച്ച് റിപ്പബ്ലിക് ദിനത്തിൽ വീണ്ടും ഗവർണർ ആനന്ദബോസിന്റെ ബംഗാളിപ്രസംഗം

Byadmin

Jan 27, 2025


കൊൽക്കത്ത: ഒരിക്കൽ കൂടി ബംഗാൾ ജനതയെ വിസ്മയിപ്പിച്ച് റിപ്പബ്ലിക് ദിനത്തിൽ ബംഗാളി ഭാഷയിൽ പ്രസംഗിച്ച് ഗവർണർ ഡോ സിവിആനന്ദബോസ്.

ദൂരദർശനും ആകാശവാണിയും വഴി ചെയ്ത പ്രക്ഷേപണം ചെയ്ത എട്ടു മിനിറ്റു നീണ്ട റിപ്പബ്ലിക്ദിന സന്ദേശത്തിൽ തന്റെ ആത്മനിർഭർ ഭാരത്, ആത്മനിർഭർ ബംഗാൾ സങ്കൽപ്പങ്ങളും രാഷ്‌ട്രനിര്മാണത്തിൽ മഹാത്മാഗാന്ധി, നേതാജി സുഭാഷ് ചന്ദ്രബോസ്,, രവീന്ദ്ര നാഥ ടാഗോർ, സ്വാമി വിവേകാനന്ദൻ, മഹർഷി അരബിന്ദോ തുടങ്ങിയവരുടെ സംഭാവനകളും ഗവർണർ എടുത്തുപറഞ്ഞു

ഭാരതത്തിന്റെ, വിശേഷിച്ച് ബംഗാളിന്റെ മഹത്തായ സാംസ്കാരികപൈതൃകം, ഭാരതത്തിന്റെ സമീപകാല നേട്ടങ്ങൾ എന്നിവയെല്ലാം ഓർമിപ്പിച്ച് നടത്തിയ പ്രഭാഷണം ബംഗാളി ദൃശ്യമാധ്യമങ്ങൾ അത്യധികം പ്രാധാന്യത്തോടെ സംപ്രേഷണം ചെയ്തു.

സ്വാതന്ത്ര്യദിനം, ബംഗാൾ സ്ഥാപകദിനം, ദുർഗാപൂജ, ദീപാവലി ആഘോഷവേളകളിലും സർവകലാശാല ബിരുദദാന സമ്മേളനങ്ങളിലും ബംഗാളിഭാഷയിൽ പ്രസംഗിച്ച് ഗവർണർ ആനന്ദബോസ് ബംഗാൾ ജനതയുടെ മനം കവർന്നു.

ഗവര്ണറായി ചുമതലയേറ്റപ്പോൾ തന്നെ ബംഗാളി ഭാഷാ പഠനത്തിനു തുടക്കം കുറിച്ച ആനന്ദബോസ് ഒരു കൊല്ലത്തിനുള്ളിൽ ബംഗാളി ഭാഷയിൽ പ്രസംഗിക്കാൻ കഴിയുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ആറുമാസത്തിനുള്ളിൽ തന്നെ സംഘർഷ ബാധിത പ്രദേശങ്ങളിൽ ബംഗാളിഭാഷയിൽ പ്രസംഗത്തിന്റെ അരങ്ങേറ്റം നടത്തി അദ്ദേഹം ജനങ്ങളെ വിസ്മയിപ്പിച്ചു.

തുടർന്ന് ബംഗാളി ജനതയെ നേരിട്ട് സംബോധന ചെയ്യേണ്ട സന്ദർഭങ്ങളിലെല്ലാം ഏറെ ഗൃഹപാഠം ചെയ്ത് ബംഗാളിയിൽ തന്നെ പ്രസംഗിക്കുന്നതിൽ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. ഉള്ളടക്കത്തിലും ഉച്ചാരണ ശുദ്ധിയിലും അദ്ദേഹം പുലർത്തുന്ന ജാഗ്രതയും ശുഷ്കാന്തിയും ഭാഷാപ്രേമികൾ ഏറെ കൗതുകത്തോടും ആശ്ചര്യത്തോടുമാണ് നിരീക്ഷിക്കുന്നത്.



By admin