ന്യൂദൽഹി: ബംഗ്ലാദേശിൽ ഹിന്ദു നേതാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ ശക്തമായി പ്രതികരിച്ച് ഭാരതം. സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിനോട് ‘ഹിന്ദുക്കൾ ഉൾപ്പെടെ എല്ലാ ന്യൂനപക്ഷങ്ങളെയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം നിറവേറ്റാൻ’ ഇന്ത്യ ആവശ്യപ്പെട്ടു.
പൂജ ഉദ്ജപന്‍ പരിഷദിന്റെ ബീരാല്‍ ഘടകം വൈസ് പ്രസിഡൻ്റ് ഭാബേഷ് ചന്ദ്ര റോയിയെ (58) ആണ് അക്രമികൾ കൊലപ്പെടുത്തിയത്. “ബംഗ്ലാദേശിലെ ഹിന്ദു ന്യൂനപക്ഷ നേതാവായ ഭാബേഷ് ചന്ദ്ര റോയിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയത് ഞങ്ങൾ അതീവ ദുഖിതരാണെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
മുൻപും ഇത്തരം കൊലപാതകങ്ങളിലെ കുറ്റവാളികൾ ശിക്ഷാനടപടികളില്ലാതെ വിഹരിക്കുകയാണ്. ഇടക്കാല സർക്കാരിന്റെ കീഴിൽ ഹിന്ദു ന്യൂനപക്ഷങ്ങളെ ആസൂത്രിതമായി പീഡിപ്പിക്കപ്പെടുകയാണെന്ന് ഈ കൊലപാതകത്തിലൂടെ മനസിലാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.