• Tue. Nov 26th, 2024

24×7 Live News

Apdin News

ബംഗ്ലാദേശിലെ ഹിന്ദു നേതാവ് ചിൻമോയ് കൃഷ്ണ ദാസ് പ്രഭു അറസ്റ്റിൽ ; പിടികൂടിയത് ഈ മണ്ണിന്റെ യഥാർത്ഥ അവകാശികൾ ഹിന്ദുക്കളാണെന്ന് പറഞ്ഞതിന് പിന്നാലെ

Byadmin

Nov 25, 2024


ധാക്ക : ബംഗ്ലാദേശിലെ പ്രമുഖ ഹിന്ദു നേതാവും ഇസ്‌കോൺ സന്യാസിയുമായ ചിൻമോയ് കൃഷ്ണ ദാസ് പ്രഭുവിനെ ധാക്ക പോലീസ് അറസ്റ്റ് ചെയ്തു. ചിൻമോയ് കൃഷ്ണ ദാസ് ബ്രഹ്മചാരി എന്നറിയപ്പെടുന്ന കൃഷ്ണ ദാസ് പ്രഭുവിനെ ധാക്ക വിമാനത്താവളത്തിൽ വെച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് മിൻ്റോ റോഡിലെ ധാക്ക മെട്രോപൊളിറ്റൻ പോലീസ് ഓഫീസിലേയ്‌ക്ക് മാറ്റി.

തങ്ങൾ ആര്യന്മാരാണെന്നും , ഈ മണ്ണിന്റെ യഥാർത്ഥ അവകാശികളാണെന്നും ഈ നാട് വിട്ട് എങ്ങും പോകില്ലെന്നും ചിൻമോയ് കൃഷ്ണ ദാസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു . ഇത് ഇസ്ലാമിസ്റ്റുകളെ വിറളിപിടിപ്പിച്ചിരുന്നു . ഇതിനു പിന്നാലെയാണ് അറസ്റ്റ്.

ചിൻമോയ് കൃഷ്ണ ദാസ് പ്രഭുവിനെ ധാക്ക പോലീസ് അറസ്റ്റ് ചെയ്തതിൽ ഇസ്‌കോൺ വക്താവ് രാധാരാമൻ ദാസ് വേദന രേഖപ്പെടുത്തി.ഹിന്ദു ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്കും സുരക്ഷയ്‌ക്കും വേണ്ടി ബംഗ്ലാദേശിൽ നിരന്തരം ശബ്ദമുയർത്തുന്ന വ്യക്തിയാണ് കൃഷ്ണ ദാസ് പ്രഭു. ഇൻ്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്‌നെസിന്റെ (ഇസ്‌കോൺ) മുതിർന്ന സന്യാസി എന്ന നിലയിലും സംഘടനയുടെ വക്താവ് എന്ന നിലയിലും, ഹിന്ദു സമൂഹത്തിനെതിരായ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ അദ്ദേഹം മുന്നിലാണ്.

ചിറ്റഗോങ്ങിൽ നടന്ന റാലിയിൽ ബംഗ്ലാദേശ് ദേശീയ പതാകയോട് അനാദരവ് കാണിച്ചുവെന്നാരോപിച്ച് ഒക്ടോബറിൽ കൃഷ്ണദാസ് പ്രഭുവിനെ കസ്റ്റഡിയിലെടുത്തിരുന്നു.അറസ്റ്റ് ബംഗ്ലാദേശിലെയും വിദേശത്തെയും ഹിന്ദു സമൂഹങ്ങൾക്കിടയിൽ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ബിജെപി നേതാവ് സുവേന്ദു അധികാരിയും അറസ്റ്റിനെ വിമർശിച്ചു.



By admin