• Tue. Aug 19th, 2025

24×7 Live News

Apdin News

ബംഗ്ലാദേശില്‍ ശ്രീകൃഷ്ണന്‍ മടങ്ങി വന്നു…ബംഗ്ലാദേശില്‍ വന്‍ ജന്മാഷ്ടമി ആഘോഷം; സൈന്യം ക്ഷേത്രത്തിനൊപ്പം; യൂനസിന്റെ കാറ്റ് പോയോ?

Byadmin

Aug 19, 2025



ധാക്ക: വലിയ ജനപങ്കാളിത്തത്തോടെ ശ്രീകൃഷ്ണ ജന്മാഷ്ടമി ബംഗ്ലാദേശിലെ ചില ക്ഷേത്രങ്ങളില്‍ നടന്നപ്പോള്‍ ബംഗ്ലാദേശ് ഇത്രവേഗം മാറിയോ എന്ന ചോദ്യമാണുയരുന്നത്. മാത്രമല്ല, മിക്ക ക്ഷേത്രങ്ങളിലും ജന്മാഷ്ടമി ആഘോഷങ്ങള്‍ സംഘടിപ്പിക്കാനും അതിന് സംരക്ഷണം നല്‍കാനും ബംഗ്ലാദേശിലെ സൈനിക മേധാവി വഖാര്‍ ഉസ് സമന്‍ തന്നെ നേതൃത്വം നല്‍കി. ശ്രീകൃഷ്ണജന്മാഷ്ടമിക്ക് ആശംസകള്‍ അറിയിച്ച് ബംഗ്ലാദേശിലെ ഇപ്പോഴത്തെ ഭരണച്ചുമതലയുള്ള മുഹമ്മദ് യൂനസ് പ്രസ്താവനയിറക്കിയതോടെ യൂനസിന്റെ മലക്കം മറിച്ചിലിന് കാരണം തേടുകയാണ് അവിടുത്തെ ഹിന്ദുക്കള്‍.

രണ്ട് മാസം മുന്‍പ് ബംഗ്ലാദേശ് പ്രധാനമന്ത്രിയായിരുന്ന ഷേഖ് ഹസീനയെ അക്രമസമരത്തിലൂടെ സ്ഥാനഭ്രഷ്ടരാക്കിയ ജമാ അത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി വിഭാഗം നേതാക്കള്‍ക്ക് അമേരിക്കയില്‍ വെച്ച് സ്വീകരണം നല്‍കിയ വ്യക്തികൂടിയാണ് മുഹമ്മദ് യൂനസ് എന്നോര്‍ക്കണം. എന്തിന് ഇന്ത്യയെ ആക്രമിക്കും എന്ന് ഇന്ത്യാ-പാക് സംഘര്‍ഷത്തിനിടയില്‍ പ്രസ്താവനയും നടത്തിയിരുന്നു. സൈന്യം തീര്‍ച്ചയായും മുഹമ്മദ് യൂനസിനുള്ള പിന്തുണ പിന്‍വലിച്ചു കഴിഞ്ഞിരിക്കുന്നതാണ് മുഹമ്മദ് യൂനസിന്റെ ഈ മനംമാറ്റത്തിന് പിന്നില്‍ എന്നാണ് പറയപ്പെടുന്നത്. .

രാജ്യം എല്ലാ വിഭാഗത്തില്‍പ്പെട്ടവരുടേതുമാണെന്ന് ബംഗ്ലാദേശ് സൈനിക മേധാവി ശ്രീകൃഷ്ണജന്മാഷ്ടമിക്ക് തൊട്ട് മുന്‍പ് നടത്തിയ പ്രസ്താവന ക്ഷേത്രഭാരവാഹികളുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിരുന്നു. അതോടെയാണ് അവര്‍ മികച്ച രീതിയില്‍ ശ്രീകൃഷ്ണജന്മാഷ്ടമി ആഘോഷിക്കുന്‍ മുന്നോട്ട് വന്നത്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ക്ഷേത്രങ്ങള്‍ അടിച്ചുതകര്‍ത്തിരുന്ന ബംഗ്ലാദേശാണോ എന്ന് സംശയം തോന്നുന്ന രീതിയിലാണ് കാര്യങ്ങള്‍ മാറിയിരിക്കുന്നത്. ഇതിന് പ്രധാനകാരണം ബംഗ്ലാദേശ് സൈനിക മേധാവിയുടെ മാറ്റം തന്നെയാണ്.

ഇവിടെയും മോദി വിജയിക്കുകയാണ്. ഇന്ത്യയുടെ സംരക്ഷണയില്‍ കഴിയുന്ന ഷേഖ് ഹസീന വൈകാതെ ബംഗ്ലാദേശിലേക്ക് മടങ്ങിയെത്തുന്ന സാഹചര്യം ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. കാരണം സൈന്യം വൈകാതെ ഷേഖ് ഹസീനയ്‌ക്ക് പിന്തുണ പ്രഖ്യാപിക്കുമെന്ന സാഹചര്യം വന്നേയ്‌ക്കുമെന്ന് പറയപ്പെടുന്നു.

ബംഗ്ലാദേശിലെ ശ്രീകൃഷ്ണാഷ്ടമി ആഘോഷം കാണാം:

 

By admin