ധാക്ക:ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കും ബുദ്ധമതക്കാര്‍ക്കും എതിരെ ജിഹാദി ആക്രമണങ്ങള്‍ നടക്കുകയാണെന്ന് വിമര്‍ശിച്ച് അരാകന്‍ ആര്‍മി. രോഹിംഗ്യകള്‍ക്കെതിരായ മ്യാന്‍മറിലുള്ള രാഖിനെ വംശക്കാരാണ് അരാകന്‍ ആര്‍മി എന്നറിയപ്പെടുന്ന സായുധ സേന.
കഴിഞ്ഞ ദിവസമാണ് ഇവര്‍ മ്യാന്‍മറിലെ രാഖിനെ പ്രദേശം കീഴടക്കിയത്. ബംഗ്ലാദേശ് അതിര്‍ത്തിയിലാണ് രാഖിനെ പ്രദേശം. ബംഗ്ലാദേശിന് തൊട്ടടുത്ത് കിടക്കുന്ന രാജ്യമായ മ്യാന്‍മറിലെ രോഹിംഗ്യ മുസ്ലിങ്ങള്‍ക്കെതിരായ അരാകന്‍ ആര്‍മിയെ രോഹിംഗ്യകളെ അനുകൂലിക്കുന്ന നേതാവായ മുഹമ്മദ് യൂനസിന് ഭയമാണ്.
ബംഗ്ലാദേശ് അതിര്‍ത്തിക്കടുത്ത് എത്തിയിരിക്കുകയാണ് ഇപ്പോള്‍ അരാകന്‍ ആര്‍മി. ബംഗ്ലാദേശ് -മ്യാന്‍മര്‍ അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ഏത് സമയത്തും അരാകന്‍ ആര്‍മി ബംഗ്ലാദേശിലേക്ക് പ്രവേശിച്ചേക്കാം എന്ന സ്ഥിതിയാണ് നിലനില്‍ക്കുന്നത്. ബംഗ്ലാദേശിന്റെ ടെക് നാഫ് എന്ന പ്രദേശം അരാകന്‍ സേന പിടിച്ചുകഴിഞ്ഞു. മുഹമ്മദ് യൂനസ് രോഹിംഗ്യ മുസ്ലിങ്ങളെ അനുകൂലിക്കുന്ന നേതാവായതിനാല്‍ രോഹിംഗ്യകളെ കഠിനമായി വെറുക്കുന്ന അരാകന്‍ ആര്‍മി ബംഗ്ലാദേശിലേക്ക് പ്രവേശിച്ച് കൂടുതല്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കിയേക്കുമോ എന്ന ആശങ്ക നിലനില്‍ക്കുന്നു.