ധാക്ക : ബംഗ്ലാദേശിലെ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ സർക്കാരിനെ അട്ടിമറിക്കാൻ സഹായിച്ച ഇസ്ലാമിക മൗലികവാദി സംഘടനകൾ രാജ്യത്ത് ശരീഅത്ത് നിയമം നടപ്പിലാക്കാൻ സജീവമായി പ്രവർത്തിക്കുന്നതായി റിപ്പോർട്ട്. ബംഗ്ലാദേശിനെ ഇസ്ലാമിക മതമൗലികവാദത്തിലേക്ക് തള്ളിവിടുന്നതിൽ അവർ ഏർപ്പെട്ടിരിക്കുന്നുവെന്നാണ് റിപ്പോർട്ട്.
ബംഗ്ലാദേശിൽ ഒരു ഇസ്ലാമിക സർക്കാർ സ്ഥാപിക്കാൻ തീവ്ര ഇസ്ലാമിക നേതാക്കൾ പ്രവർത്തിക്കുന്നുണ്ടെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ബംഗ്ലാദേശിൽ ഇടക്കാല സർക്കാർ രൂപീകരിച്ചതിനുശേഷം തീവ്രവാദികൾക്ക് പൂർണ്ണ സ്വതന്ത്രം നൽകിയിട്ടുണ്ടെന്ന് യുഎസ് പത്രമായ ന്യൂയോർക്ക് ടൈംസ് ആണ് റിപ്പോർട്ട് ചെയ്തത്.
അടുത്തിടെ ബംഗ്ലാദേശിലെ ഒരു നഗരത്തിൽ യുവതികൾ ഫുട്ബോൾ കളിക്കരുതെന്ന് ഇസ്ലാമിക മതമൗലികവാദികൾ പ്രഖ്യാപിച്ചിരുന്നു. മറ്റൊരു നഗരത്തിൽ തല മറയ്‌ക്കാത്തതിന്റെ പേരിൽ ഒരു സ്ത്രീയെ പരസ്യമായി ഉപദ്രവിക്കുകയും ചെയ്തത് വാർത്തയായിരുന്നു.
ഇസ്ലാമിൽ വിശ്വസിക്കാത്തവരോ ഇസ്ലാമിക പ്രത്യയശാസ്ത്രത്തിനെതിരെ പ്രവർത്തിക്കുന്നവരോ ശിക്ഷിക്കപ്പെടും എന്ന് പ്രത്യയശാസ്ത്രമുള്ള ആളുകൾ രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും റിപ്പോർട്ട് പറയുന്നു.
ബംഗ്ലാദേശിനായി ഒരു പുതിയ ഭരണഘടന എഴുതപ്പെടുന്നുണ്ടെന്നും ഭരണഘടനയിൽ നിന്ന് മതേതരത്വം എന്ന വാക്ക് നീക്കം ചെയ്യുകയും ഇസ്ലാമിക തത്വങ്ങൾക്കനുസൃതമായി രാജ്യം നടത്തുന്നതിന് ഊന്നൽ നൽകുകയും ചെയ്യുമെന്നും റിപ്പോർട്ടിൽ പറയുന്നു.