• Fri. Dec 26th, 2025

24×7 Live News

Apdin News

ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങളിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ : ഇനി അതിക്രമങ്ങൾ വച്ചുപുറപ്പിക്കില്ലെന്ന് മുന്നറിയിപ്പ്

Byadmin

Dec 26, 2025



ന്യൂദൽഹി : ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരെ തുടരുന്ന അക്രമങ്ങളിൽ ഇന്ത്യ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. ബംഗ്ലാദേശിലെ ന്യൂനപക്ഷ സമുദായങ്ങൾക്കെതിരെ തുടരുന്ന ശത്രുത ഗുരുതരമായ ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വെള്ളിയാഴ്ച പറഞ്ഞു.

ബംഗ്ലാദേശിൽ അടുത്തിടെ ഒരു ഹിന്ദു യുവാവിന്റെ കൊലപാതകത്തെ ഇന്ത്യ ശക്തമായി അപലപിക്കുന്നതായി രൺധീർ ജയ്‌സ്വാൾ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ഈ ഹീനമായ കുറ്റകൃത്യത്തിലെ കുറ്റവാളികളെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ബംഗ്ലാദേശ് ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കണം

ഇന്ത്യ വിഷയം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ബംഗ്ലാദേശ് സർക്കാർ ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ബംഗ്ലാദേശിലെ ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. ബംഗ്ലാദേശിൽ സമാധാനവും സ്ഥിരതയും ഞങ്ങൾ ആഗ്രഹിക്കുന്നു, കൂടാതെ ബംഗ്ലാദേശിൽ സ്വതന്ത്രവും നീതിയുക്തവും എല്ലാവരെയും ഉൾക്കൊള്ളുന്നതും പങ്കാളിത്തമുള്ളതുമായ തിരഞ്ഞെടുപ്പുകൾക്കായി ഞങ്ങൾ നിരന്തരം വാദിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ കൂട്ടിച്ചേർത്തു.

ദൈവനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ അടിച്ചുകൊന്നു

ബംഗ്ലാദേശിൽ ഹിന്ദു സമുദായത്തിൽപ്പെട്ട ദീപു ദാസിനെ ദൈവനിന്ദ ആരോപിച്ച് തല്ലിക്കൊന്ന് മൃതദേഹം കത്തിച്ചു. ഇടക്കാല സർക്കാർ ദീപുവിന്റെ കൊലപാതകത്തെ ശക്തമായി അപലപിക്കുകയും പുതിയ ബംഗ്ലാദേശിൽ അത്തരം അക്രമങ്ങൾക്ക് സ്ഥാനമില്ലെന്ന് പറയുകയും ചെയ്തു. ഈ ഹീനമായ കുറ്റകൃത്യത്തിൽ കുറ്റക്കാരായവരെ വെറുതെ വിടില്ല എന്നും സർക്കാർ പറഞ്ഞു. കൂടാതെ അക്രമം, ഭീഷണി, തീവയ്‌പ്പ്, സ്വത്ത് നശിപ്പിക്കൽ എന്നിവയെല്ലാം ഞങ്ങൾ ശക്തമായി അപലപിക്കുന്നുവെന്നും ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ പറഞ്ഞിരുന്നു.

By admin