• Sat. Dec 20th, 2025

24×7 Live News

Apdin News

“ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ തല്ലിക്കൊന്ന സംഭവം മനുഷ്യരാശിക്കെതിരായ കുറ്റകൃത്യം” ; പ്രിയങ്ക വാദ്രയ്‌ക്ക് ബംഗ്ലാദേശിലെ ഹിന്ദുക്കളോട് ഇത്രയും സ്‌നേഹമോ?

Byadmin

Dec 20, 2025



ന്യൂദൽഹി: ബംഗ്ലാദേശിൽ ഹിന്ദു യുവാവായ ദിപു ചന്ദ്ര ദാസിനെ ആൾക്കൂട്ടം ക്രൂരമായി തല്ലിക്കൊന്ന സംഭവത്തിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്ര കടുത്ത ആശങ്ക പ്രകടിപ്പിച്ചു. സംഭവത്തെ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമെന്ന് വിശേഷിപ്പിച്ച പ്രിയങ്ക, മതം, ജാതി, സ്വത്വം എന്നിവയുടെ പേരിലുള്ള അക്രമവും കൊലപാതകവും ഒരു പരിഷ്കൃത സമൂഹത്തിലും അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞു.

അയൽരാജ്യത്ത് വർദ്ധിച്ചുവരുന്ന അക്രമങ്ങൾ ഇന്ത്യൻ സർക്കാരിനെ അറിയിക്കണമെന്നും അവർ അഭ്യർത്ഥിച്ചു.
ബംഗ്ലാദേശിൽ ഹിന്ദു, ക്രിസ്ത്യൻ, ബുദ്ധ ന്യൂനപക്ഷങ്ങൾക്കെതിരായ വർദ്ധിച്ചുവരുന്ന അക്രമങ്ങൾ വളരെയധികം ആശങ്കാജനകമാണെന്ന് പ്രിയങ്ക വെള്ളിയാഴ്ച വൈകുന്നേരം ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു. ഇന്ത്യൻ സർക്കാർ ഈ വിഷയം മനസ്സിലാക്കണമെന്നും അയൽരാജ്യ സർക്കാരുമായി ന്യൂനപക്ഷ സുരക്ഷയുടെ വിഷയം ശക്തമായി ഉന്നയിക്കണമെന്നും അവർ അഭ്യർത്ഥിച്ചു.

ഹിന്ദു യുവാവിനെ തല്ലിക്കൊന്ന ശേഷം മൃതദേഹം കത്തിച്ചു

ബംഗ്ലാദേശിൽ മതനിന്ദ ആരോപിച്ച് ഹിന്ദു സമുദായത്തിൽ നിന്നുള്ള ഒരാളെ തല്ലിക്കൊന്ന് മൃതദേഹം കത്തിച്ചു. ബംഗ്ലാദേശിൽ മതന്യൂനപക്ഷങ്ങൾക്കെതിരായ അക്രമത്തിന്റെ ഏറ്റവും പുതിയ സംഭവമാണിത്. മൈമെൻസിങ് നഗരത്തിലെ ഫാക്ടറി തൊഴിലാളിയായ ദിപു ചന്ദ്ര ദാസ് (25) ആണ് മരിച്ചതെന്ന് ബംഗ്ലാ ട്രിബ്യൂൺ വാർത്താ പോർട്ടൽ റിപ്പോർട്ട് ചെയ്തു. അതേ സമയം ബംഗ്ലാദേശിലെ യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ പുതിയ ബംഗ്ലാദേശിൽ ഇത്തരം അക്രമങ്ങൾക്ക് സ്ഥാനമില്ലെന്ന് പറഞ്ഞു. ഈ ഹീനമായ കുറ്റകൃത്യത്തിൽ കുറ്റക്കാരായവരെ വെറുതെ വിടില്ലെന്നും സർക്കാർ കൂട്ടിച്ചേർത്തു.

By admin