കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ബഗ്രാം വ്യോമതാവളം അമേരിക്കയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് മുന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപിന്റെ അപേക്ഷ താലിബാന്‍ തള്ളി. 2001 സെപ്റ്റംബര്‍ 11-ന് ശേഷമുള്ള യുഎസ് സൈനിക ഇടപെടലിന് ശേഷം ഉപയോഗിച്ച ഈ താവളം 2021 മുതല്‍ താലിബാന്റെ നിയന്ത്രണത്തിലാണ്.
താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദ് ട്രംപിന്റെ വാദങ്ങള്‍ യാഥാര്‍ത്ഥ്യബോധത്തോടെയും യുക്തിയോടെയും പരിഗണിക്കണമെന്നും, അഫ്ഗാനിസ്ഥാന്റെ ഒരിഞ്ച് മണ്ണുപോലും അമേരിക്കയ്ക്ക് വിട്ടുനല്‍കില്ലെന്നും വ്യക്തമാക്കി.
ബഗ്രാം വ്യോമതാവളം കാബൂളില്‍നിന്ന് 64 കിലോമീറ്റര്‍ അകലെയാണ്. ട്രംപിന്റെ ഭീഷണികള്‍ക്കിടയിലും താലിബാന്‍ നിലപാട് ഉറച്ചതായാണ് റിപ്പോര്‍ട്ട്.