
തിരുവനന്തപുരം: രണ്ടാമത്തെ പീഡന പരാതിയില്‍,രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തിരുവനന്തപുരം പ്രിന്‍സിപ്പില്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറയും. തിരുവനന്തപുരം സെഷൻസ് കോടതിയാണ് ഹര്‍ജിയിൽ വാദം കേട്ടത്. ഇന്ന് വിധി പറയുന്നതുവരെ മറ്റ് നടപടികളിലേക്ക് പോലിസ് കടക്കരുതെന്നായിരുന്നു കോടതിയുടെ നിർദേശം. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് രണ്ടാം കേസിലും വിധി പറയുക.
വിവാഹ അഭ്യർത്ഥന നടത്തി രാഹുൽ പെൺകുട്ടിയെ കൂട്ടികൊണ്ടുപോയി ഔട്ട് ഹൗസിൽ വച്ച് പീഡിപ്പിച്ചുവെന്നാണ് രണ്ടാമത്തെ പീഡനക്കേസിലെ പരാതിക്കാരിയുടെ മൊഴി. താന്‍ കേണപേക്ഷിച്ചിട്ടും ബലാത്സംഗം ചെയ്യുകയായിരുന്നു.ലൈംഗിക അതിക്രമത്തിന് ശേഷം വിവാഹം ചെയ്യാന്‍ ആകില്ല എന്നറിയിച്ചെന്നും പരാതിക്കാരി മൊഴി നല്‍കി. കേസില്‍ അന്വേഷണ ചുമതലയുള്ള ജി പൂങ്കുഴലി ബെംഗളൂരുവില്‍ എത്തിയാണ് 23 കാരിയുടെ മൊഴി എടുത്തത്. 21 വയസുള്ളപ്പോഴാണ് വിവാഹവാഗ്ദനം നല്‍കി രാഹുല്‍ മാങ്കൂട്ടത്തില്‍ പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്.
അതേസമയം, അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വറിന്റെ ജാമ്യ ഹര്‍ജിയും ഇന്ന് പരിഗണിക്കും. ഇതേ കേസില്‍ പ്രതിയായ സന്ദീപ് വാര്യരുടെ ജാമ്യാപേക്ഷയിലും ഇന്ന് തീരുമാനമുണ്ടാകും.