• Tue. May 20th, 2025

24×7 Live News

Apdin News

ബലൂചിസ്ഥാനില്‍ പാക് സൈനിക കേന്ദ്രത്തില്‍ തീവ്രവാദി ആക്രമണം; ഉത്തരവാദിത്വം ഏറ്റെടുത്ത് താലിബാനുമായി അടുപ്പമുള്ള സംഘടന

Byadmin

May 20, 2025


ഇസ്ലാമബാദ് : ബലൂചിസ്ഥാനില്‍ പാകിസ്ഥാന്റെ സൈനിക കേന്ദ്രത്തിന് നേരെ നടന്ന തീവ്രവാദികളുടെ ബോംബ് ആക്രമണത്തില്‍ വന്‍ നാശനഷ്ടം. നാല് പാക് സൈനികര്‍ കൊല്ലപ്പെടുകയും ചെയ്തു. എന്നാല്‍ ഇതുവരെയും ഈ വാര്‍ത്ത പാകിസ്ഥാന്‍ സ്ഥിരീകരിച്ചിട്ടില്ല.

അഫ്ഗാനിസ്ഥാനിലെ താലിബാനുമായി അടുപമുള്ള പാകിസ്ഥാനിലാകെ ഭീതിവിതയ്‌ക്കുന്ന രീതിയില്‍ തീവ്രവാദി ആക്രമണങ്ങള്‍ സംഘടിപ്പിക്കുന്ന തെഹ്രീക് ഐ താലിബാന്‍ ഇ പാകിസ്ഥാന്‍ എന്ന സംഘടനയാണ് പാക് സൈനികകേന്ദ്രത്തില്‍ നടത്തിയ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നത്. ഇവര്‍ ഈ ആഴ്ചയില്‍ നടത്തുന്ന രണ്ടാമത്തെ ആക്രമണമാണ് ഇത്. ഇതിന് രണ്ട് ദിവസം മുന്‍പ് ഖുസ്ദാറിലെ പാക് സൈന്യത്തിന്റെ ചെക് പോസ്റ്റിന് നേരെയും ആക്രമണം നടത്തിയിരുന്നു. അതിലും നാല് പാക് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.

ഞായറാഴ്ച തെഹ്രീക് ഇ താലിബാന്‍ പാകിസ്ഥാന്‍ നടത്തിയ ബോംബാക്രമണം ഗുലിസ്ഥാനിലെ പാകിസ്ഥാന്‍ ഫ്രോണ്ടിയര്‍ കോര്‍പ്സ് ക്യാമ്പ് ഓഫീസിന് നേരെയായിരുന്നു. ബലൂചിസ്ഥാനിലെ പുഷിന്‍ ജില്ലയിലാണ് ഗുലിസ്ഥാന്‍. നാല് പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ബോംബ് സ്ഫോടനത്തിന് പിന്നാലെ വെടിവെയ്പ് ശബ്ദം കേട്ടിരുന്നു. ബോംബ് സ്ഫോടനത്തിന് പിന്നാലെ ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയുടെ (ബിഎല്‍എ) പോരാളികള്‍ സൈനികക്യാമ്പില്‍ കടന്നാക്രമണം നടത്തിയതായും പറയുന്നു. ബിഎല്‍എ പോരാളികളെ ചെറുക്കാനുള്ള പാക് സേനയുടെ ശ്രമമായിരുന്നു ഈ വെടിവെയ്പ് എന്ന് പറയുന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഉണ്ട്.

ടിടിപിയും ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയും

അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാരുമായി ബന്ധമുള്ള തീവ്രവാദി സംഘടനയായ ടിടിപിയും ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയും പാകിസ്ഥാന് നേരെ കൈകോര്‍ക്കുന്നു
തെഹ്രീക് ഇ താലിബാന്‍ പാകിസ്ഥാന്‍ (ടിടിപി) എന്ന തീവ്രവാദസംഘടനയും ബലൂചിസ്താനെ മോചിപ്പിച്ച് സ്വതന്ത്രരാജ്യമാക്കാന്‍ ശ്രമിക്കുന്ന ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയും ഇപ്പോള്‍ കൈകോര്‍ക്കുകയാണ്. ഖൈബര്‍ പക്തൂണ്‍ക്വാ ആണ് ടിടിപിയുടെ മേച്ചില്‍പുറമെങ്കില്‍, ബലൂചിസ്ഥാനാണ് ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയുടെ തട്ടകം.ബലൂചിസ്ഥാന്റെ വടക്കന്‍ മേഖലയിലാണ് പക്തൂണ്‍ക്വാ. ഇത് അഫ്ഗാനിസ്ഥാന്റെ അതിര്‍ത്തിപ്രദേശം കൂടിയാണ്.

 

 

 

 



By admin