• Thu. Dec 25th, 2025

24×7 Live News

Apdin News

ബലൂചിസ്ഥാന് അടൽ ബിഹാരി വാജ്‌പേയിയെ മറക്കാൻ കഴിയില്ല , എന്തുകൊണ്ടാണ് ബലൂച് നേതാവ് മുൻ ഇന്ത്യൻ പ്രധാനമന്ത്രിയെ ഇത്ര മാത്രം ആദരിക്കുന്നത് ?

Byadmin

Dec 25, 2025



ഇസ്ലാമാബാദ് : പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ വിഘടനവാദി നേതാവ് മിർ യാർ ബലൂച് മുൻ ഇന്ത്യൻ പ്രധാനമന്ത്രി അത്തൽ ബിഹാരി വാജ്‌പേയിയെ അനുസ്മരിച്ചു. വ്യാഴാഴ്ച വാജ്‌പേയിയുടെ 101-ാം ജന്മവാർഷികത്തിൽ ആദരാഞ്ജലി അർപ്പിച്ച മിർ യാർ അത്ഭുതകരമായ ഒരു പാരമ്പര്യം നിലനിർത്തിയ മഹാനായ നേതാവായിരുന്നു വാജ്‌പേയി എന്ന് പറഞ്ഞു.

ഭാരതീയ ജനതാ പാർട്ടിയുടെ സ്ഥാപകരിലൊരാളായ വാജ്‌പേയിയുടെ ഒരു ഫോട്ടോ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കിട്ടുകൊണ്ട് മിർ യാർ തന്റെ ചിന്തകൾ പങ്കിട്ടത്.

“ഇന്ന്, ഡിസംബർ 25, 2025, ബലൂചിസ്ഥാൻ റിപ്പബ്ലിക്കിലെ ജനങ്ങൾ അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മദിനം ആഘോഷിക്കുന്നതിൽ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളോടൊപ്പം ചേരുന്നു. സത്യസന്ധത, മാന്യത, തന്റെ രാജ്യത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധത എന്നിവയാൽ ജീവിതം നിർവചിക്കപ്പെട്ട ഒരു രാഷ്‌ട്രതന്ത്രജ്ഞനായിരുന്നു അദ്ദേഹം.” – മിർ യാർ കുറിച്ചു.

വാജ്‌പേയി എന്നേക്കും ജീവിക്കും

അടൽ ബിഹാരി വാജ്‌പേയി സത്യം സംസാരിച്ചു, സത്യസന്ധതയോടെ പ്രവർത്തിച്ചു, ഒരു കവിയുടെ ആത്മാവിന്റെ അന്തസ്സോടെ രാഷ്‌ട്രീയത്തെ സമീപിച്ചു എന്ന് മിർ യാർ തുടർന്നും എഴുതി. സുഹൃത്തുക്കളുമായും എതിരാളികളുമായും ഒരുപോലെ പ്രവർത്തിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് അദ്ദേഹത്തെ പൊതുജീവിതത്തിലെ ഒരു അപൂർവ വ്യക്തിയാക്കി മാറ്റി. അദ്ദേഹത്തിന്റെ അധികാരം മാത്രമല്ല, സ്വഭാവം, വിനയം, ധാർമ്മിക ശക്തി എന്നിവയ്‌ക്കും അദ്ദേഹം ബഹുമാനിക്കപ്പെട്ടുവെന്നും ബലൂച് നേതാവ് എഴുതി.

കൂടാതെ  “വാജ്‌പേയിയുടെ ജന്മദിനത്തിൽ ബലൂചിസ്ഥാൻ റിപ്പബ്ലിക്കിലെ ജനങ്ങൾ അദ്ദേഹത്തിന്റെ ശാശ്വത പൈതൃകത്തെ ആദരിക്കുന്നു. മഹാനായ നേതാക്കൾ ഒരിക്കലും യഥാർത്ഥത്തിൽ മരിക്കുന്നില്ല എന്നതിന്റെ ഓർമ്മപ്പെടുത്തലാണിത്. അവരുടെ മൂല്യങ്ങൾ തലമുറകളെ നയിക്കുന്നു. ജ്ഞാനം, അറിവ്, സത്യസന്ധത, ധൈര്യം എന്നിവയാൽ നിറഞ്ഞ ഒരു ഭാവിക്കായി പ്രത്യാശ നൽകിക്കൊണ്ട് അദ്ദേഹം ചരിത്രത്തിൽ ജീവിക്കുന്നു” – മിർ യാർ ബലൂച്ച് തുടർന്ന് കുറിച്ചുകൊണ്ട് തന്റെ പോസ്റ്റ് അവസാനിപ്പിച്ചു.

By admin