• Sat. Jun 7th, 2025

24×7 Live News

Apdin News

ബസിന്റെ എയര്‍ലീക്ക് പരിശോധിക്കവെ തല കുടുങ്ങി മെക്കാനിക് മരിച്ചു

Byadmin

Jun 7, 2025


കണ്ണൂര്‍: ബസിന്റെ എയര്‍ലീക്ക് പരിശോധിക്കവെ എയര്‍ സസ്‌പെന്‍ഷനിടയില്‍ തല കുടുങ്ങി മെക്കാനിക് മരിച്ചു. പാട്യം സ്വദേശി സി.വി.സുകുമാരന്‍(60) ആണ് മരിച്ചത്.

രാവിലെ എട്ടോടെ ബസ് നന്നാക്കാനെത്തിയതാണ് സുകുമാരന്‍. സുകുമാരനെ 10 ആയിട്ടും കാണാതിരുന്നതിനെ തുടര്‍ന്ന് മകന്‍ അന്വേഷിച്ചെത്തി.

ബസിന് സമീപം പരിശോധിച്ചപ്പോഴാണ് തല കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.



By admin