കോട്ടയം: പാലായിലെ സ്വകാര്യ ബസ് സമരം ഒത്തുതീര്‍പ്പിലെത്തി. ബസ് ജീവനക്കാരെ മര്‍ദിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ നടപടി എടുക്കുമെന്ന ഉറപ്പിലാണ് സമരം നിര്‍ത്തിയത്.
പാലാ ആര്‍ഡിഓയുടെ നേതൃത്വത്തില്‍ ബസ് ഉടമകളും തൊഴിലാളി സംഘടന നേതാക്കളും പൊലീസും നടത്തിയ ചര്‍ച്ചയിലാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനമായത്. പാലായില്‍ രണ്ട് ദിവസമായി സ്വകാര്യ ബസ് പണിമുടക്ക് ആയിരുന്നു.
കണ്‍സെഷന്‍ നല്‍കുന്നതിലെ തര്‍ക്കത്തില്‍ ബസ് ജീവനക്കാരനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചിരുന്നു. തുടര്‍ന്നാണ് ബസുകള്‍ പണിമുടക്കിയത്.