ബസ് ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് നിര്‍ബന്ധമെന്ന് ഉത്തരവിറക്കി ഹൈക്കോടതി. വിഷയത്തില്‍ ബസ് ഉടമകള്‍ സമര്‍പ്പിച്ച ഹരജികള്‍ തള്ളി. സര്‍ക്കാര്‍ ഉത്തരവ് നിയമപരമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. 2023- 25 വര്‍ഷം, സ്വകാര്യ ബസ്സുകള്‍ ഉള്‍പ്പെട്ട 1017 അപകടങ്ങള്‍ ഉണ്ടായി. ഇത്തരം അപകടങ്ങള്‍ തടയാനാണ് നീക്കം.
ഡ്രൈവര്‍, കണ്ടക്ടര്‍, ക്ലീനര്‍ എന്നിവര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. നടപടികള്‍ പൊതുതാല്‍പര്യം മുന്‍നിര്‍ത്തി കൂടിയെന്ന് ഹൈക്കോടതി വ്യക്തമാക്കി.