ബഹറൈനിലെ അറാദില്‍ റസ്റ്റാറന്റിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ബില്‍ഡിങ് തകര്‍ന്നു വീണ് ഒരാള്‍ മരിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കറ്റതായി റിപ്പോര്‍ട്ട്. മുഹറഖ് ഗവര്‍ണറേറ്റിലെ അറാദിലെ സീഫ് മാളിന് സമീപത്തെ ബഹ്‌റൈനി റസ്റ്റാറന്റിലാണ് അപകടമുണ്ടായത്.
ബില്‍ഡിങ് പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. കെട്ടിടത്തിന്റെ ഒരു ഭാഗത്ത് സലൂണും പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. മുകള്‍ നിലകളില്‍ താമസക്കാരുണ്ടായിരുന്നതായി സമീപവാസികള്‍ പറഞ്ഞു. പ്രദേശത്ത് പൊലീസും ബഹ്‌റൈന്‍ സിവില്‍ ഡിഫന്‍സും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി വരികയാണെന്ന് മിനിസ്റ്ററി ഓഫ് ഇന്റീരിയര്‍ എക്‌സില്‍ അറിയിച്ചു.