
മനാമ: ബഹറൈന്‍ തലസ്ഥാനമായ മനാമയില്‍ ജനവാസ മേഖലയില്‍ ഇറാന്റെ മിസൈല്‍ ആക്രമണം. മൂന്ന് കെട്ടിട സമുച്ചയങ്ങളില്‍ ഇറാന്‍ മിസൈല്‍ പതിച്ചു.കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.ബഹ്‌റൈനില്‍ ഡ്രോണ്‍ ആക്രമണം തുടരുകയാണ്.
അതേസമയം, കുവൈറ്റില്‍ ഇറാന്റെ ആക്രമണത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. ഇസ്രായേലിലേക്കും ഇറാന്‍ ഡ്രോണ്‍ ആക്രമണം നടത്തുന്നുണ്ട്. അമേരിക്കന്‍ സൈനിക താവളങ്ങള്‍ ഉളള ഗള്‍ഫ് രാജ്യങ്ങളിലേക്കാണ് ഇറാന്‍ ആക്രമണം.
അതിനിടെ, സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചതായി ഇറാന്‍ അധികൃതര്‍ അറിയിച്ചു. ഒമാന്‍, യുഎഇ, ഇറാന്‍ എന്നീ രാജ്യങ്ങള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന ഭാഗമാണ് ഹോര്‍മുസ് കടലിടുക്ക്. ലോകത്തിലെ ഏറ്റവും തന്ത്രപ്രധാനമായ കപ്പല്‍ പാതകളില്‍ ഒന്നാണ് ഇത്.എണ്ണ കടത്തുന്നതിനെ ഉള്‍പ്പെടെ ഇത് ബാധിക്കുമെന്നതിനാല്‍ ഇത് ആഗോള സമ്പദ് രംഗത്തെ ദോഷകരമായി ബാധിക്കും.
ഇസ്രായേല്‍ ആക്രമണത്തില്‍ ഇറാനില്‍ 201 പേര്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.എഴുന്നൂറിലെ പേര്‍ക്ക് പരിക്കേറ്റു. അതിനിടെ കുവൈറ്റും ഖത്തറും ആളുകള്‍ കൂട്ടം ചേരുന്ന റമദാന്‍ കൂട്ടായ്‌മകള്‍ വിലക്കി.
അതേസമയം, വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ ഇസ്രായേല്‍, ഇറാന്‍, യു എഇ, ഖത്തര്‍ വിദേശകാര്യ മന്ത്രിമാരുമായി ഫോണില്‍ ബന്ധപ്പെട്ടു.