
ഗുവാഹത്തി: ബഹുഭാര്യത്വം നിരോധിക്കാനൊരുങ്ങി അസം. ‘അസം പ്രൊഹിബിഷൻ ഓഫ് പോളിഗമി ബി- 2025’ നിയമസഭയിൽ അവതരിപ്പിച്ചു. ചൊവ്വാഴ്ച മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയാണ് ബിൽ സഭയിൽ സമർപ്പിച്ചത്. ബിൽ പ്രകാരം, ബഹുഭാര്യത്വം ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന ക്രിമിനൽ കുറ്റമായി കണക്കാക്കും. എന്നാൽ, സംസ്ഥാനത്തെ ഗോത്രവിഭാഗങ്ങളെ ഈ നിയമത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നവംബർ ഒമ്പതിന് ചേർന്ന മന്ത്രിസഭായോഗം ബില്ലിന് അനുമതി നൽകിയിരുന്നു. ഈ സഭാകാലത്തുതന്നെ ബിൽ പാസാക്കി നിയമമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.