• Sat. Oct 25th, 2025

24×7 Live News

Apdin News

ബഹ്‌റൈന്‍ ഏഷ്യന്‍ യൂത്ത് ഗെയിംസ്: കബഡിയില്‍ ഇന്ത്യന്‍ ടീമുകള്‍ക്ക് വിജയം

Byadmin

Oct 24, 2025


മനാമ: ബഹ്‌റൈനില്‍ നടക്കുന്ന ഏഷ്യന്‍ യൂത്ത് ഗെയിംസില്‍ കബഡിയില്‍ ഇന്ത്യയുടെ പുരുഷ-സ്ത്രീ ടീമുകള്‍ വിജയഗാഥ സൃഷ്ടിച്ചു. ശക്തിയും വേഗതയുമുള്ള ഇറാനിയന്‍ യുവ താരങ്ങളെ ഫൈനലില്‍ ഇന്ത്യയുടെ കരുത്തും ആത്മവിശ്വാസവും പരാജയപ്പെടുത്തി.

ഇന്ത്യന്‍ പെണ്‍പട ഫൈനല്‍ 2175 പോയിന്റുകള്‍ക്ക് വിജയം നേടി. ടീമിന്റെ കൈകരുത്തും കൂട്ടായ്മയും പ്രകടമാക്കി, ഗോഡയില്‍ ശക്തമായ പ്രകടനം കാഴചവെച്ചു.

പുരുഷ ഫൈനലില്‍ ആദ്യ സെറ്റുകളില്‍ കടുത്ത പോരാട്ടം ഉണ്ടായെങ്കിലും, ഇന്ത്യ 3235 പോയിന്റുകള്‍ നേടിയത്. ഇരുടീമുകളും തോല്‍വി രഹിതമായി ഫൈനലിലെത്തിയത് ശ്രദ്ധേയമാണ്.

പ്രാഥമിക ഘട്ടത്തില്‍ ഇന്ത്യ പാകിസ്താന്‍, ശ്രീലങ്ക, ബഹ്‌റൈന്‍, തായ്ലന്‍ഡ്, ബംഗ്ലാദേശ്, ഇറാന്‍ എന്നിവരെ തോല്‍പ്പിച്ചു. ഫൈനലില്‍ ഇന്ത്യന്‍ ആരാധകരുടെ ആര്‍പ്പുവിളികളും കരഘോഷവും ടീമിന് പ്രചോദനമായി.

ഇത് ആദ്യമായി ഏഷ്യന്‍ യൂത്ത് ഗെയിംസില്‍ കബഡി ഉള്‍പ്പെടുന്നു, ഇന്ത്യ പ്രഥമഗമനത്തില്‍ തന്നെ രാജപട്ടം നേടി.

മെഡല്‍ പട്ടികയില്‍ ഇന്ത്യയിക്ക് 2 സ്വര്‍ണം ഉള്‍പ്പെടെ 10 മെഡലുകള്‍, അഞ്ചാം സ്ഥാനം നേടി. ചൈന 7 സ്വര്‍ണം, 18 മെഡലുകള്‍, മുന്നണിയില്‍
തായ്ലന്‍ഡ്, ഉസ്ബക്കിസ്താന്‍ 6 സ്വര്‍ണം, രണ്ടാം സ്ഥാനത്ത്

 

By admin