• Wed. Aug 19th, 2026

24×7 Live News

Apdin News

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

Byadmin

Aug 19, 2026


കൊച്ചി: ഭാരതീയ വ്യാപാരി വ്യവസായി സംഘിന്റെ അനുബന്ധ പ്രസ്ഥാനമായ ഭാരത് അഗ്രോ പ്രോസസിങ് ആന്‍ഡ് മാര്‍ക്കറ്റിങ് കോ-ഓപ്പറേറ്റീവ് ലിമിറ്റഡി (ബാംകോ)ന്റെ ‘ധനലക്ഷ്മി’ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയിലെത്തി.

എളമക്കര ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ പുതുവത്സര ദിനത്തില്‍ നടന്ന യോഗത്തിന്റെ ഉദ്ഘാടനം സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി നിര്‍വഹിച്ച് ഉത്പന്നം വിപണിയിലെത്തിച്ചു. സിനിമാതാരവും സാമൂഹ്യ പ്രവര്‍ത്തകയുമായ അഞ്ജലി നായര്‍ ആദ്യ കിറ്റ് സ്വീകരിച്ചു. ബാംകോ പ്രസിഡന്റ് എന്‍. അജിത്ത് കര്‍ത്ത അധ്യക്ഷനായി. ആര്‍എസ്എസ് ദക്ഷിണ പ്രാന്ത പ്രചാരക് എസ്. സുദര്‍ശന്‍, ബാംകോ ഡയറക്ടര്‍മാരായ ജയപ്രകാശ്, ശശിധര മേനോന്‍, സിനിമ നിര്‍മാതാവ് സതീഷ് മോഹന്‍ എന്നിവര്‍ സംസാരിച്ചു.

കര്‍ഷകരില്‍ നിന്ന് നേരിട്ട് കാര്‍ഷിക ഉത്പന്നങ്ങള്‍ ശേഖരിച്ച് ഗുണമേന്മ ഉറപ്പാക്കിയാണ് ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നത്. ഇടനിലക്കാരുടെ ഇടപെടല്‍ കുറച്ച്, ഉപഭോക്താക്കള്‍ക്ക് ന്യായവിലയില്‍ ഭക്ഷ്യവിഭവങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് ബാംകോ ഭാരവാഹികള്‍ പറഞ്ഞു.



By admin