• Wed. Apr 2nd, 2025

24×7 Live News

Apdin News

ബാങ്കോക്കില്‍ തകര്‍ന്ന കെട്ടിടത്തില്‍ നിന്ന് രേഖകള്‍ കടത്താന്‍ ശ്രമം; നാല് ചൈനക്കാര്‍ അറസ്റ്റില്‍

Byadmin

Apr 1, 2025


ബാങ്കോക്ക്: തായ്ലന്‍ഡില്‍ ഭൂചലനത്തില്‍ തകര്‍ന്ന കെട്ടിത്തില്‍ നിന്ന് രേഖകകള്‍ കടത്താന്‍ ശ്രമിച്ച നാല് ചൈനീസ് പൗരന്മാര്‍ അറസ്റ്റില്‍. ചൈനീസ് ബന്ധമുള്ള കമ്പനി നി ര്‍മിച്ച കെട്ടിടത്തിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിക്കവെയാണ് ഇവര്‍ അറസ്റ്റിലായത്. കെട്ടിടത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ടവരാണ് ഇവരെന്നാണ് പോലീസിന്റെ വിശദീകരണം.

ഭൂകമ്പത്തില്‍ സമീപത്തെ കെട്ടിടങ്ങള്‍ക്ക് കാര്യമായ കേടുപാടുകള്‍ ഉണ്ടാവാതിരിക്കുകയും ചൈനീസ് നിര്‍മിത കെട്ടിടം മാത്രം തകര്‍ന്നുവീഴുകയും ചെയ്ത സാഹചര്യത്തില്‍ തായ് പ്രധാനമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതേ തുടര്‍ന്ന് നിര്‍മാണത്തിലിരുന്ന ഈ കെട്ടിടത്തിന്റെ ഉള്ളില്‍നിന്നും ബന്ധപ്പെട്ട രേഖകള്‍ കൈക്കലാക്കിയ ശേഷം രക്ഷപ്പെടാനായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് പോലീസ് പറയുന്നു. 32 പേജുകളുള്ള ഒരു ഫയലാണ് ഇവര്‍ തകര്‍ന്ന കെട്ടിടത്തില്‍നിന്ന് കടത്തിയത്.

അധികൃതര്‍ ദുരന്ത മേഖലയായി പ്രഖ്യാപിച്ച സ്ഥലത്താണ് ചൈനീസ് പൗരന്മാര്‍ അതിക്രമിച്ച് കയറിയതെന്നും മെട്രോപോളിറ്റന്‍ പോലീസ് ബ്യൂറോ മേധാവി അറിയിച്ചു. അറസ്റ്റിലായവരെ ചോദ്യം ചെയ്തതില്‍ നിന്ന് ഒരാള്‍ ഈ കെട്ടിട നിര്‍മാണത്തിന്റെ പ്രൊജക്ട് മാനേജര്‍ ആയിരുന്നുവെന്ന് സമ്മതിച്ചു.

ഇയാള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് ഉണ്ടെന്നും കെട്ടിട നിര്‍മാണം എടുത്തിട്ടുള്ള ഇറ്റാലിയന്‍- തായ് ഡെവലപ്പ്മെന്റ് കമ്പനിയുമായി ചേര്‍ന്നാണ് ഇയാളുടെ കമ്പനി ഇവിടെ നിര്‍മാണ പ്രവര്‍ത്തികള്‍ നടത്തുന്നതെന്നും കണ്ടെത്തി. മറ്റുള്ളവര്‍ സബ് കോണ്‍ട്രാക്ടര്‍മാരാണ്.

അതേസമയം ഇന്നലെ ഉച്ചയ്‌ക്ക് ശേഷം പാകിസ്ഥാനില്‍ ഭൂചലമുണ്ടായി. 10 കിലോമീറ്റര്‍ ആഴത്തില്‍ ബലൂചിസ്ഥാനിലാണ് പ്രഭവ കേന്ദ്രം. കറാച്ചിയിലും പ്രകമ്പനങ്ങളുണ്ടായി.

 



By admin