• Tue. Oct 22nd, 2024

24×7 Live News

Apdin News

‘ബാലാവകാശ കമ്മീഷന് മദ്രസകളില്‍ മാത്രം എന്താണിത്ര താത്പര്യം’: സുപ്രിം കോടതി

Byadmin

Oct 22, 2024


ന്യൂഡല്‍ഹി: മദ്രസകള്‍ക്കെതിരെ നിലപാടെടുത്ത കേന്ദ്ര ബാലാവകാശ കമ്മീഷന്റെ തീരുമാനങ്ങള്‍ക്കെതിരെ സുപ്രിംകോടതിയുടെ രൂക്ഷ വിമര്‍ശനം. ബാലാവകാശ കമ്മീഷന് മദ്രസകളില്‍ മാത്രം എന്താണ് താത്പര്യമെന്ന് കോടതി ചോദിച്ചു.

കുട്ടികള്‍ക്ക് മതപഠനം പാടില്ലെന്നാണോ ബാലാവകാശ കമ്മീഷന്റെ നിലപാടെന്ന് കോടതി ആരാഞ്ഞു. ഒരു മതത്തിന്റെയും പാഠശാലകളിലേക്ക് കുട്ടികളെ അയക്കരുത് എന്നാണോ നിലപാട്? കുട്ടികളെ സന്ന്യാസി മഠങ്ങളിലേക്ക് അയക്കുന്നതില്‍ നിര്‍ദേശങ്ങളുണ്ടോയെന്നും കോടതി ചോദിച്ചു.

ഉത്തര്‍പ്രദേശ് മദ്രസാ വിദ്യാഭ്യാസ നിയമം റദ്ദാക്കിയ വിധിക്കെതിരെയുള്ള ഹരജികളില്‍ വാദം പൂര്‍ത്തിയായി. അലഹബാദ് ഹൈക്കോടതി വിധിക്കെതിരായ ഹരജികള്‍ സുപ്രിംകോടതി വിധി പറയാന്‍ മാറ്റി.

By admin