
ചെന്നൈ: ഏറെ ഉദ്വേഗങ്ങള്‍ക്കും ആകാംക്ഷകള്‍ക്കും ഒടുവില്‍ പ്രേക്ഷകര്‍ കാത്തിരുന്ന ആ നിമിഷം എത്തി.ബിഗ് ബോസ് മലയാളം സീസണ്‍ സെവനിലെ വിജയിയെ സൂപ്പര്‍താരം മോഹന്‍ലാല്‍ പ്രഖ്യാപിച്ചപ്പോള്‍ കയ്യടിയുടെ മാലപ്പടക്കങ്ങളായിരുന്നു എങ്ങും ഉയര്‍ന്നത്.അനുമോളാണ് ബിഗ് ബോസ് മലയാളം സീസണ്‍ ഏഴിന്റെ വിജയി. അനീഷ് റണ്ണറപ്പ്.
ഇത്തവണത്തെ ടോപ് ഫൈവില്‍ അനുമോള്‍ മാത്രമായിരുന്നു ഒരേയൊരു വനിതാ മത്സരാര്‍ഥി. ഇത് രണ്ടാം തവണയാണ് ബിഗ് ബോസ് മലയാളത്തിന് ഒരു വനിതാ വിജയി ഉണ്ടാകുന്നത്. ബിഗ് ബോസ് മലയാളം സീസണ്‍ നാലില്‍ ദില്‍ഷാ പ്രസന്നനനായിരുന്നു വിജയിച്ചത്.
അനുമോള്‍, അനീഷ്, ഷാനവാസ്, നെവിന്‍, അക്ബര്‍ എന്നിവരായിരുന്നു ഇത്തവണത്തെ ഫൈനല്‍ ടോപ് ഫൈവില്‍ എത്തിയത്. ഇതില്‍ അക്ബറായിരുന്നു ആദ്യം പുറത്തായത്. തുടര്‍ന്ന് നെവിനും പിന്നാലെ ഷാനവാസും പുറത്തായി. ബാക്കിയായ അനീഷിനെയും അനുമോളെയും ബിഗ് ബോസ് വീട്ടിലെത്തി മോഹന്‍ലാല്‍ ഗ്രാന്‍ഡ് ഫിനാലെ വേദിയിലേക്ക് ക്ഷണിച്ചുകൊണ്ടുവന്നു. ഒടുവില്‍ വോട്ടുകള്‍ മാറിമറിഞ്ഞ നാടകീയ നിമിഷങ്ങള്‍ക്കൊടുവില്‍ മോഹന്‍ലാല്‍ അനുമോളുടെ കയ്യ് പിടിച്ച് ഉയര്‍ത്തി.