കാത്തിരിപ്പിന് വിരാമമിട്ട് ബിഗ് ബോസ് സീസൺ 7ന്റെ ഗ്രാൻഡ് ലോഞ്ചിന് ഇനി മണിക്കൂറുകൾ മാത്രം. ഞായറാഴ്ച രാത്രി ഏഴ് മണിക്കാണ് ബിഗ് ബോസിന്റെ ഗ്രാൻഡ് ലോഞ്ച്. ഏഷ്യാനെറ്റിന് പുറമേ ജിയോ ഹോട്ട സ്റ്റാറിലും ബിഗ് ബോസ് സീസൺ 7 കാണാനാകും.
ആരൊക്കെയാണ് ഈ സീസണിലെ മത്സരാർത്ഥികൾ എന്നാണ് ഏവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. പ്രൗഢഗംഭീരമായ ലോഞ്ച് എപ്പിസോഡിൽ മോഹൻലാൽ ബിഗ് ബോസ് മത്സരാർത്ഥികളെ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കും . ഇണക്കങ്ങളും പിണക്കങ്ങളും ചെറിയ പരിഭവങ്ങളും വ്യക്തമായ നിലപാടുകളും ഒക്കെയായി വ്യത്യസ്ത സ്വഭാവക്കാരായ മത്സരാർത്ഥികൾ ഷോയിലേക്ക് ഇതോടെഎത്തും. ആവേശം, ത്രിൽ, നാടകീയത, ട്വിസ്റ്റ് എന്നിവയെല്ലാം കൂടിചേരുന്ന ഈ സീസൺ കാത്തിരിക്കുന്നത് വൈവിധ്യങ്ങളുടെ കലവറയാണ്.
ഷോയുടെ ഫോർമാറ്റിൽ തന്നെ വലിയ മാറ്റങ്ങൾ വരുത്തിയാണ് ഈ സീസൺ എത്തുന്നത്. പ്രേക്ഷകരുടെ അഭിപ്രായങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് മാറ്റങ്ങളും തന്ത്രപരമായ കളികളും അപ്രതീക്ഷിതമായ ടാസ്‌ക്കുകളുമെല്ലാം കൊണ്ടുവന്നിരിക്കുന്നത്. ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിലുള്ള പരീക്ഷണങ്ങളാണ് ഈ സീസണിൽ മത്സരാർത്ഥികൾ നേരിടുക. കൂടുതൽ കഠിനമായ ടാസ്‌കുകളും ബുദ്ധിപൂർവ്വമായ നീക്കങ്ങളും, ഉയർന്ന നിലവാരമുള്ള മത്സരവും ഈ സീസണിൽ പ്രതീക്ഷിക്കാം.
മറ്റൊരു പ്രത്യേകത, ബിഗ് ബോസ് മലയാളത്തിന് സ്വന്തമായൊരു വീട് ഈ വർഷം മുതൽ ലഭിക്കുകയാണ് എന്നതാണ്. പുത്തൻ ആഢംബര വസതി തന്നെയാണ് ഇതിനായി ഉയർന്നിരിക്കുന്നത്. വിശാലമായ ലോൺ, ഡൈനിംഗ് ഹാൾ, അത്യാധുനിക സൗകര്യങ്ങളുള്ള കിച്ചൺ, ആഡംബര ലിവിംഗ് റൂം, മനോഹരമായ ബെഡ്‌റൂമുകൾ, നിഗൂഢത ഒളിപ്പിച്ച കൺഫക്ഷൻ റൂം എന്നിവയെല്ലാം ഈ വസതിയിലുണ്ടാവും.
ബിഗ് ബോസ് മലയാളം സീസൺ 7ന്റെ ത്രില്ലിംഗ് യാത്ര, തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9:30നും , ശനിയാഴ്ചയും ഞായറാഴ്ചയും രാത്രി 9:00 മണിയ്‌ക്കും ഏഷ്യാനെറ്റിൽ പ്രക്ഷേപണം ചെയ്യും. ജിയോ ഹോട്ട് സ്റ്റാറിൽ 24 മണിക്കൂറും ഷോ കാണാനും സാധിക്കും