
കോഴിക്കോട്: ബിജെപിയ്‌ക്ക് 8000 വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളില്ലെന്നതില്‍ വിഷമിച്ച് മാധ്യമം ദിനപത്രവും മീഡിയവണ്‍ ചാനലും. പക്ഷെ സ്വന്തം ചിഹ്നത്തില്‍ ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത് ബിജെപിയ്‌ക്ക് വേണ്ടിയാണെന്നതാണ് വാസ്തവം.
ഇക്കാര്യം ബിജെപി നേതാവ് എം.ടി. രമേശ് ആണ് ഒരു ടിവി ചാനലില്‍ വെളിപ്പെടുത്തിയത്. ബിജെപിയ്‌ക്ക് താമര ചിഹ്നത്തില്‍ മത്സരിക്കുന്ന 19500 സ്ഥാനാര്‍ത്ഥികള്‍ ഉണ്ടെന്നും എം.ടി. രമേശ് പറഞ്ഞു. സ്വന്തം ചിഹ്നത്തില്‍ മത്സരിക്കുന്ന ഇത്രയധികം സ്ഥാനാര്‍തഥികള്‍ കേരളത്തില്‍ സിപിഎമ്മിനോ, കോണ്‍ഗ്രസിനെ ഇല്ല.
ബിജെപിയ്‌ക്ക് സ്വന്തം സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാന്‍ സാധിക്കാത്തത് കൂടുതലും മലപ്പുറം ജില്ലയിലാണ്. കേരളത്തില്‍ ആകെ 941 പഞ്ചായത്തുകളിലായി 17,337 വാര്‍ഡുകളാണുള്ളത്. ഇത്തവണ 1375 വാര്‍ഡുകള്‍ കൂടി വര്‍ധിച്ചിട്ടുണ്ട്. 14 ജില്ലാ പഞ്ചായത്തുകളിലായി 346 ഡിവിഷനുകള്‍. 86 മുനിസിപാലിറ്റികളിലായി 3205 വാര്‍ഡുകളും ഉണ്ട്. 152 ബ്ലോക്ക് പഞ്ചായത്തുകളിലായി 2267 വാര്‍ഡുകളും ഉണ്ട്. ആറ് കോര്‍പറേഷനുകളിലായി 421 വാര്‍ഡുകളുണ്ട്.