പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം തെളിവ് സഹിതം പുറത്തു വിട്ട തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർ പട്ടിക ക്രമക്കേട് ഞെട്ടിക്കുന്നതാണെന്നും രാജ്യത്തെ ജനാതിപത്യ വ്യവസ്ഥിതി അട്ടിമറിച്ചാണ് മോഡി സർക്കാർ അധികാരത്തിലേറിയതെന്ന് വ്യക്തമായിരിക്കയാണെന്നും ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച, സംഘടനാ പാർലിമെന്റ് അഭിപ്രായപ്പെട്ടു. രാജ്യം ഇത് വരെ കണ്ടില്ലാത്ത വിധം തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വജനപക്ഷപരമായി ബിജെപിക്ക് വേണ്ടി വോട്ടേഴ്‌സ് ലിസ്റ്റിൽ കൃതിമത്വം നടത്തിയാണ് വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ ബിജെപിയെ വിജയത്തിലെത്തിക്കുന്നത്. ഇതിനെതിരെ ജനാതിപത്യ ഇന്ത്യയുടെ ശബ്ദമുയരണമെന്നും കെഎംസിസി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
അരിമ്പ്ര അബൂബക്കറിന്റെ അധ്യക്ഷതയിൽ നടന്ന ക്യാമ്പ് മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗംവും പ്രമുഖ ചിന്തകനും ചരിത്രകാരനുമായ എംസി വടകര ഉദ്ഘാടനം ചെയ്തു. അൻവർ മുള്ളമ്പാറ ഉസ്മാൻ താമരത്ത്, കുഞ്ഞുമോൻ കാക്കിയ എന്നിവർ പ്രസംഗിച്ചു വി പി മുസ്തഫ സ്വാഗതവും നാസർ മച്ചിങ്ങൽ നന്ദിയും പറഞ്ഞു.