• Sun. Dec 14th, 2025

24×7 Live News

Apdin News

ബിജെപിയുടെ ഐശ്വര്യം ; അഹങ്കാരത്തിന് കിട്ടിയ തിരിച്ചടിയാണിത് ; ആര്യാ രാജേന്ദ്രന് വിമർശനം

Byadmin

Dec 13, 2025



തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചതിനു പിന്നാലെ മുൻ മേയർ ആര്യാരാജേന്ദ്രനെതിരെ സൈബർ സഖാക്കൾ രംഗത്ത് . ആര്യയുടെ അഹങ്കാരത്തിന് കിട്ടിയ തിരിച്ചടിയാണിതെന്നും, ഇനിയെങ്കിലും പേരിൽ നിന്ന് ആ മേയർ എന്നത് അങ്ങ് മാറ്റിയേക്കൂ എന്നുമാണ് ചിലർ പറയുന്നത് .

ഒന്നിലും വിവരമില്ലെങ്കിലും അഹംഭാവം, ധാർഷ്ട്യം, അഴിമതി, കെടുകാര്യസ്ഥത, സ്വജനപക്ഷപാതം എന്നിവയിൽ PhD എടുത്തവരാണ് ഇന്നത്തെ സഖാക്കൾ, ബിജെപിയുടെ ഐശ്വര്യം എത്ര ശ്രമിച്ചിട്ടും ജയിക്കാൻ കഴിയാത്ത കോർപ്പറേഷൻ അഞ്ചുവർഷം പ്രവർത്തിച്ചു കയ്യിൽ കൊടുത്തു, സമാധാനം ആയല്ലോ ഭരിച്ചു കുട്ടിച്ചോറക്കി ഇപ്പോൾ ബിജെപി യെ കേറ്റിയപ്പോൾ എന്നിങ്ങനെയാണ് ചിലരുടെ കമന്റ്.

 

‘അധികാരത്തില്‍ തന്നെക്കാള്‍ താഴ്ന്നവരോടുള്ള പുച്ഛവും മുകളിലുള്ളവരോ അതിവിനയവും ഉള്‍പ്പടെ കരിയര്‍ ബില്‍ഡിങിനുള്ള കോക്കസാക്കി സ്വന്തം ഓഫിസിനെ മാറ്റിയതാണ് തിരിച്ചടിക്ക് കാരണമെന്ന് വഞ്ചിയൂര്‍ മുന്‍ കൗണ്‍സിലര്‍ ഗായത്രി ബാബുവും പറഞ്ഞിരുന്നു.
സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് കോര്‍പറേഷന്‍ ഭരണത്തില്‍ എന്‍ഡിഎ എത്തുന്നത്. ഫലം വന്ന 50 സീറ്റുകളില്‍ എന്‍ഡിഎ വിജയിച്ചപ്പോള്‍ 29 ലേക്ക് എല്‍ഡിഎഫ് ചുരുങ്ങി. 19 ഇടത്താണ് യുഡിഎഫിന് ജയിക്കാനായത്. രണ്ട് സ്വതന്ത്രരും ജയിച്ചിട്ടുണ്ട്

By admin