കൊച്ചി :ബിജെപിയ്‌ക്ക് വേണ്ടി മത്സരത്തിന് ഇറങ്ങുന്ന രണ്ട് യുവതുര‍്ക്കികള്‍ ഇക്കുറി അമ്പരപ്പിക്കുമെന്ന് തീര്‍ച്ച. അതില്‍ ഒരാള്‍ കോഴിക്കോട് സൗത്തില്‍ മത്സരിക്കുന്ന ടി.റെനീഷും തിരുവല്ലയില്‍ മത്സരിക്കുന്ന അനൂപ് ആന്‍റണിയും.
കോഴിക്കോട് സൗത്തിനെ ഒരു ത്രികോണമത്സരമാക്കി മാറ്റിയ സ്ഥാനാര്‍ത്ഥി കൂടിയാണ് യുവരക്തമായ ടി. റെനീഷ്. ദിവസേന മണ്ഡലത്തിലെ 400 വീടുകളെങ്കിലും കയറി വോട്ടര്‍മാരെ നേരിട്ട് കാണുകയാണ് റെനീഷ്. കടുത്ത ചൂടില്‍ ഇത്ര ദിവസം പ്രവര്‍ത്തനം നടത്തിയിട്ടും ടി.റെനീഷിന്റെ ചുറുചുറുക്കിന് ഒരു കൂസലുമില്ല. കഴിഞ്ഞ ദിവസം ടി. റെനീഷിനെ പിന്തുണച്ച് സിനിമാതാരം ഉണ്ണി മുകുന്ദന്‍ രംഗത്ത് വന്നത് മണ്ഡലത്തിലെ യുവവോട്ടര്‍മാര്‍ക്കിടയില്‍ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. നേരത്തെ കോഴിക്കോട് സൗത്തിലെ രണ്ട് സിപിഎം വാര്‍ഡുകള്‍ പിടിച്ചെടുത്ത യുവനേതാവ് കൂടിയാണ് ടി.റെനീഷ്.
ടി.റെനീഷ് കഴിഞ്ഞ ദിവസം ആഘോഷപ്രകടനത്തിന് ശേഷം റോഡില്‍ ചിതറിയ പൂക്കള്‍ ചൂലുകൊണ്ട് അടിച്ചുവൃത്തിയാക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിക്കുന്നുണ്ട്. ഇത് ഈ സ്ഥാനാര്‍ത്തി എത്രത്തോളം വ്യത്യസ്തമാണെന്ന സന്ദേശമാണ് വോട്ടര്‍മാര്‍ക്ക് നല്‍കുന്നത്. കോഴിക്കോട്ടെ ജനങ്ങള്‍ ഒരു മാറ്റത്തിന് വേണ്ടി കാത്തിരിക്കുകയാണെന്നും ആ മാറ്റം താന്‍ കൊണ്ടുവരുമെന്ന് റെനീഷ് പറയുന്നു. അഹമ്മദ് ദേവര്‍കോവില്‍ എന്ന എല്‍ഡിഎഫുകാരനായ എംഎല്‍എയോടാണ് റെനീഷ് പൊരുതുന്നത്. കഴിഞ്ഞ തവണ 12000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ദേവര്‍കോവില്‍ ജയിച്ചത്. ലീഗിന്റെ നൂര്‍ബീന റഷീദിനെയാണ് അട്ടമറിച്ചത്. ഇവിടെ അന്ന് മത്സരിച്ച നവ്യ ഹരിദാസ് 24000ല്‍പരം വോട്ടുകള്‍ നേടിയിരുന്നു. മതം പറഞ്ഞ് വോട്ട് വിഭജിക്കാന്‍ എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ടെങ്കില്‍ താന്‍ അതിനെയൊക്കെ അതിജീവിക്കുമെന്ന് റെനീഷ് പറയുന്നു.
2016ല്‍ അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയായപ്പോള്‍ 31000ല്‍പരം വോട്ടുകള‍് പിടിച്ച മണ്ഡലമാണ് തിരുവല്ല. പിന്നീട് 2016ല്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി അശോകന്‍ കുളനട മത്സരിച്ചപ്പോള്‍ വോട്ട് 22,674 ആയി മാറി. ഇക്കുറി മോദിയുടെ പിന്‍ബലം കൂടി വന്നതോടെ അനൂപ് ആന്‍റണി വലിയ തരംഗമായി മാറിയിരിക്കുകയാണ് തിരുവല്ലയില്‍. യുവത്വത്തിന്റെ ഈ കുതിപ്പില്‍ 2021ല്‍ ഏകദേശം 6500 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച മാത്യ ടി തോമസിന് അടിപതറുമോ? അനൂപ് ആന്‍റണിയുടെ ചുറുചുറുക്ക് തന്നെയാണ് അദ്ദേഹത്തിന്റെ വിജയസാധ്യതയ്‌ക്ക് പിന്നില്‍. എല്ലാ വിഭാഗം വോട്ടര്‍മാരെയും ഒരുപോലെ ആകര്‍ഷിക്കാന്‍ അനൂപിന് സാധിക്കുന്നു.