
കാലടി: ബിജെപിയുടെ പുതിയ ദേശീയാധ്യക്ഷൻ നിതിൻ നവീൻ ഇന്ന് കാലത്ത് കാലടി ശ്രീശങ്കരാചാര്യമoത്തിൽ പൂജയിൽ പങ്കെടുത്തു. ഇന്നലെ വിവിധ സംഘടനാ പരിപാടികൾക്ക് എത്തിയ നിതിൻ നവീൻ ഇന്ന് കാലത്താണ് മഠം സന്ദർശിച്ചത്. പൂജയിൽ പങ്കെടുത്ത് ചുറ്റിനടന്ന് കണ്ടു.
തുടർന്ന് ബി ജെ പിയുടെ നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ചുവരെഴുത്ത് സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. തൃശൂർ നഗരത്തിൽ ബിജെപിയുടെ 164-ാം ബൂത്തിലായിരുന്നു പരിപാടി.
പിന്നീട് ക്ഷണിക്കപ്പെട്ട അതിഥികളുമായി ബൗദ്ധിക ചർച്ചകൾ നടത്തി. വികസിത കേരളവും കേന്ദ്ര ബജറ്റുമായിരുന്നു ചർച്ചാ വിഷയങ്ങൾ.
രണ്ട് പ്രധാന പാർട്ടി ഭാരവാഹി – പ്രവർത്തക പരിപാടികളിൽ അദ്ദേഹം പങ്കെടുക്കുന്നുണ്ട്.