• Fri. Aug 1st, 2025

24×7 Live News

Apdin News

ബിജെപി എംപി ജോര്‍ജ് കുര്യന്‍ സംസാരിക്കുവാന്‍ എഴുന്നേറ്റു; വേദി വിട്ട് ജനങ്ങള്‍

Byadmin

Jul 31, 2025


തിരുവനന്തപുരം: ഛത്തീസ്ഗഢില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതില്‍ ജനങ്ങളുടെ പ്രതിഷേധത്തിന്റെ ചൂടറിഞ്ഞ് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. മുതലപ്പൊഴി തുറമുഖ നവീകരണ പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടന വേദിയിലായിരുന്നു കേന്ദ്രമന്ത്രിക്കെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധം. ജോര്‍ജ് കുര്യന്‍ സംസാരിക്കുന്നതിനിടെയാണ് ആളുകള്‍ വേദി വിട്ടുപോയത്.

ജോര്‍ജ് കുര്യന്‍ സംസാരിക്കുന്നതിനിടെയാണ് ആളുകള്‍ വേദി വിട്ടുപോയത്. ജോര്‍ജ് കുര്യന്‍ സംസാരിക്കുന്നതിനു മുന്‍പ് മുഖ്യമന്ത്രി സംസാരിക്കേണ്ടത് ആയിരുന്നു. സാങ്കേതിക പ്രശ്‌നം കാരണം മുഖ്യമന്ത്രിക്ക് ഓണ്‍ലൈനില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. ഇതിന് പിന്നാലെയാണ് ജോര്‍ജ് കുര്യന്‍ സംസാരിക്കാന്‍ തുടങ്ങിയത്.

അതേസമയം ക്രൈസ്തവ സഭകളുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കാന്‍ മുന്നിട്ടിറങ്ങിയ നേതാവല്ലേ താങ്കള്‍ എന്ന ചോദ്യം മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചതോടെ ‘ഊട്ടിയുറപ്പിക്കുക’ എന്ന വാക്കിലെ അക്ഷരപിശക് ചൂണ്ടിക്കാട്ടിയായിരുന്നു ജോര്‍ജ് കുര്യന്റെ മറുപടി. മലയാളം ശരിക്ക് പഠിക്കണം. ആനയൂട്ട് എന്ന് കേട്ടില്ലെയെന്നും ജോര്‍ജ് കുര്യന്‍ ചോദിക്കുന്നു. സംഘപരിവാര്‍ സംഘടനകള്‍ കന്യാസ്ത്രീകളെ എതിര്‍ക്കുകയാണല്ലോയെന്ന് മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍ ‘താന്‍ കണ്ടില്ല. സൈബര്‍ കണ്ട് പേടിക്കേണ്ട. അവിടെ സഖാക്കളും കോണ്‍ഗ്രസുകാരും സംഘികളാവും. തിരിച്ചു ആവും’ എന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു.

നേരത്തെ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റില്‍ ഉത്തരമില്ലാതെ ജോര്‍ജ് കുര്യന്‍ നില്‍ക്കുന്ന അവസ്ഥയുണ്ടായിരുന്നു. വിഷയത്തില്‍ പ്രതികരണം തേടിയ മാധ്യമങ്ങളെ പരിഹസിക്കുകയും മാധ്യമപ്രവര്‍ത്തകരുടെ രാഷ്ട്രീയം തിരയുകയുമായിരുന്നു തത്സമയം ജോര്‍ജ് കുര്യന്‍. നടപടി ക്രമം പൂര്‍ത്തിയാക്കാതെ ജാമ്യാപേക്ഷ നല്‍കിയതിനാലാണ് കന്യാസ്ത്രീകളുടെ ജാമ്യം കോടതി തള്ളിയതെന്നും ജാമ്യാപേക്ഷയില്‍ പിഴവുണ്ടായെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു. കന്യാസ്ത്രീകള്‍ക്കൊപ്പമാണെന്ന് ബിജെപി നേതൃത്വം എന്ന് ആവര്‍ത്തിക്കുന്നുണ്ടെന്നും മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതെ ദയനീയമായി ഒഴിഞ്ഞുമാറുകയായിരുന്നു മന്ത്രി.

By admin