• Wed. May 20th, 2026

24×7 Live News

Apdin News

ബിജെപി എം എല്‍ എ മാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയ്‌ക്ക് ശേഷം നിയമസഭയിലേക്ക്

Byadmin

May 20, 2026


Go: ബിജെപി എം എല്‍ എ മാര്‍ സത്യപ്രതിജ്ഞയ്‌ക്കായി നിയമസഭയിലേക്ക് എത്തുന്നത് പാളയം രക്തസാക്ഷി മണ്ഡപത്തിലെ പുഷ്പാര്‍ച്ചനയ്‌ക്ക് ശേഷം. വ്യാഴാഴ്ച രാവിലെ 8 മണിക്ക് ബി ജെ പി സംസ്ഥാന ഓഫീസായ കെ.ജി. മാരാര്‍ ഭവനില്‍ നിന്ന് നിയമസഭാംഗങ്ങളായ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, വി.മുരളീധരന്‍, ബി.ബി.ഗോപകുമാര്‍ എന്നിവര്‍ ഒരുമിച്ച് സത്യപ്രതിജ്ഞാ ചടങ്ങിനിറങ്ങും.

രക്തസാക്ഷി മണ്ഡപത്തിലെ പുഷ്പാര്‍ച്ചനയ്‌ക്ക് ശേഷം ബി ജെ പി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം പ്രകടനമായാണ് ബി ജെ പി എം എല്‍ എ മാര്‍ നിയമസഭയിലേക്കെത്തുന്നത്. മുന്‍ സംസ്ഥാന അധ്യക്ഷന്‍മാരായ കുമ്മനം രാജശേഖരന്‍, പി.കെ. കൃഷ്ണദാസ്, കെ.സുരേന്ദ്രന്‍, മറ്റു സംസ്ഥാന നേതാക്കള്‍, എന്‍ ഡി എ നേതാക്കളായ ബി.ഗോപകുമാര്‍ ( ട്വന്റി ട്വന്റി ), പത്മകുമാര്‍ (ബി ഡി ജെ എസ് ) എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കും. സത്യപ്രതിജ്ഞാ ചടങ്ങുകള്‍ സംസ്ഥാനമെങ്ങും ബി ജെ പി പ്രവര്‍ത്തകര്‍ ആഘോഷപൂര്‍വം കൊണ്ടാടുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എസ്.സുരേഷ് പറഞ്ഞു. സത്യപ്രതിജ്ഞയ്‌ക്ക് മുന്നോടിയായി മുതിര്‍ന്ന ബി ജെ പി നേതാവും കേരള നിയമസഭയിലെ ആദ്യ ബി ജെ പി അംഗവുമായ ഒ. രാജഗോപാലിനെ സന്ദര്‍ശിച്ച് നിയുക്ത നേമം എം എല്‍ എ കൂടിയായ ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ അനുഗ്രഹം തേടി. എന്‍ എസ്എസ് താലൂക്ക് യൂണിയന്‍ ആസ്ഥാനത്തെത്തി താലൂക്ക് യൂണിയന്‍ നേതാക്കളായ സംഗീത് കുമാര്‍, കാര്‍ത്തികേയന്‍ അടക്കുള്ളവരുമായും രാജീവ് ചന്ദ്രശേഖര്‍ കൂടിക്കാഴ്ച നടത്തി.
നേമം നിയോജക മണ്ഡലത്തിലെ ബിജെപിയുടെ ചരിത്ര വിജയത്തിന്റെ ഭാഗമായി നാളെ വൈകിട്ട് 5മണി മുതല്‍ എസ്റ്റേറ്റ് വാര്‍ഡ്, കരുമം വാര്‍ഡ്, കാലടി വാര്‍ഡ് എന്നിവിടങ്ങളില്‍ നന്ദി നേമം പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.

ഫോട്ടോ: എന്‍ എസ് എസ് താലൂക്ക് യൂണിയന്‍ ഓഫീസിലെത്തി സമുദായാചാര്യന്‍ ശ്രീ. മന്നത്ത് പദ്മനാഭന്റെ പ്രതിമയില്‍ ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ പുഷ്പാര്‍ച്ചന നടത്തുന്നു.

 



By admin