തിരുവനന്തപുരം: ബിജെപി ഭരണം ഫാസിസ്റ്റ് ഭരണമല്ലെന്നും മോദി ഫാസിസ്റ്റല്ലെന്നുമുള്ള സിപിഎം സംസ്ഥാന സമിതിയുടെ വിലയിരുത്തലില്‍ ഞെട്ടി സഖാക്കളും എസ് എഫ് ഐയും ഡിവൈഎഫ് ഐയും.
ബിജെപി ഫാസിസ്റ്റല്ലെന്നും നിയോ ഫാസിസ്റ്റുപോലുമല്ലെന്നും നിയോഫാസിസത്തിന്റെ ചില ലക്ഷണങ്ങള്‍ മാത്രമാണ് പ്രകടിപ്പിക്കുന്നതെന്നുമാണ് സിപിഎം സംസ്ഥാനസമിതി വിലയിരുത്തിയത്. പ്രധാനമായും ഇപ്പോള്‍ സിപിഎം നേതാവായ പ്രകാശ് കാരാട്ടിന്റെ നിരീക്ഷണമാണ് സിപിഎം സംസ്ഥാനസമിതി സ്വീകരിച്ചത്.
2002 മുതല്‍ നരേന്ദ്രമോദിയെ ഫാസിസ്റ്റ് എന്ന് തുടര്‍ച്ചയായി സിപിഎം വിളിച്ചിരുന്നു. ഫാസിസ്റ്റ് ദുര്‍ഭരണത്തിനെതിരെ എസ് എഫ് ഐയും ഡിവൈഎഫ് ഐയും കേന്ദ്രസര്‍ക്കാരിനെതിരെ സമരം ചെയ്തിരുന്നത്. പക്ഷെ പൊടുന്നനെ സിപിഎം നിലപാട് മാറ്റിയത് എസ് എഫ് ഐ, ഡിവൈഎഫ് ഐ എന്നീ ക്യാമ്പുകളില്‍ വലിയ അസ്വസ്ഥതയാണ് ഉണ്ടാക്കിയിരിക്കുന്നത്.
മോദിയെയും ബിജെപി ഭരണത്തെയും ഫാസിസവുമായി ബന്ധപ്പെടുത്തി വിശേഷിപ്പിച്ച സിപിഎം ബുദ്ധിജീവികളാണ് കൂടുതല്‍ പ്രതിസന്ധി അനുഭവിക്കേണ്ടി വരിക. സുനില്‍ പി ഇളയിടം, അശോകന്‍ ചെരുവില്‍, സച്ചിദാനന്ദന്‍ എന്നിവര്‍ കൂടുതല്‍ വിഷമിക്കേണ്ടിവരും. കാരണം ഇവര്‍ തുടര്‍ച്ചയായി മോദിയെ ഫാസിസ്റ്റ് എന്ന് വിളിച്ചവരാണ്.
സീതാറാം യെച്ചൂരി സിപിഎമ്മിന്റെ ദേശീയ നേതാവായിരുന്നപ്പോഴാണ് ബിജെപി സര്‍ക്കാരിനെ ഫാസിസ്റ്റ് സര്‍ക്കാരെന്നും മോദിയെ ഫാസിസ്റ്റ് എന്നും വിളിച്ചിരുന്നത്. എന്നാല്‍ ഈ അഭിപ്രായത്തോട് യോജിപ്പില്ലാത്തയാളാണ് പ്രകാശ് കാരാട്ട് എന്നറിയുന്നു. സീതാറാം യെച്ചൂരിയുടെ മരണത്തിന് ശേഷം പ്രകാശ് കാരാട്ടിനാണ് സിപിഎം പൊളിറ്റ് ബ്യൂറോ കോര്‍ഡിനേറ്റര്‍ എന്ന ഉന്നത പദവി നല്‍കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ പ്രകാശ് കാരാട്ടിന്റെ അഭിപ്രായമാണ് ഇപ്പോള്‍ പാര്‍ട്ടിയുടെ അഭിപ്രായം.