• Fri. Oct 3rd, 2025

24×7 Live News

Apdin News

ബിഹാര്‍ തെരഞ്ഞെടുപ്പ്; 47 ലക്ഷം വോട്ടര്‍മാര്‍ പുറത്ത്, എസ്‌ഐആറിന് ശേഷമുള്ള അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു

Byadmin

Oct 1, 2025


ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തീവ്ര പരിഷ്‌കരണത്തിനു ശേഷമുള്ള അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. കരട് പട്ടികയേക്കാള്‍ 18 ലക്ഷം വോട്ടര്‍മാര്‍ അന്തിമ പട്ടികയില്‍ കൂടുതലാണ്. 2025 ജൂണിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് 47 ലക്ഷം വോട്ടര്‍മാര്‍ പുതിയ പട്ടികയില്‍നിന്ന് പുറത്തായിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം.

ഓരോരുത്തര്‍ക്കും വോട്ടവകാശമുണ്ടോയെന്ന് ഓണ്‍ലൈനായി പരിശോധിക്കണമെന്ന് വോട്ടര്‍മാരോട് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ബിഹാറിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറാണ് ഇക്കാര്യം അറിയിച്ചത്. 7.42 കോടി വോട്ടര്‍മാരാണ് പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. ജില്ലയും മണ്ഡലവും തിരിച്ചുള്ള വോട്ടര്‍പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞമാസം പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയില്‍ 65 ലക്ഷം പേരെ ഒഴിവാക്കിയത് വിവാദമായിരുന്നു. ചില മണ്ഡലങ്ങളില്‍ മുസ്‌ലിംകളെ പട്ടികയില്‍ നിന്നൊഴിവാക്കുന്നുണ്ടെന്ന വിമര്‍ശനങ്ങള്‍ ഉയരുകയും നിരവധി സംഘടനകള്‍ സുപ്രിംകോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

By admin