• Thu. Jun 4th, 2026

24×7 Live News

Apdin News

ബിഹാറിലെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ തീപിടിത്തം; 10 മരണം, നിരവധി പേര്‍ക്ക് പരിക്ക്‌

Byadmin

Jun 4, 2026


പട്ന: 21 പേരുടെ മരണത്തിന് ഇടയാക്കിയ ഡൽഹി മാളവ്യ നഗറിലെ ഹോട്ടലിലെ തീപിടിത്തത്തിനു പിന്നാലെ ബിഹാറിലെ ആശുപത്രിയിലെ തീപിടിത്തം. ബിഹാറിലെ മുസഫർപുർ ജില്ലയിലുള്ള പ്രസാദ് എന്ന സ്വകാര്യ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ‌ മരിച്ചു. ആശുപത്രിയുടെ അഞ്ചാം നിലയിലുള്ള തീവ്രപരിചരണ വിഭാഗത്തിലെ ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക വിവരം.

അപകടത്തിൽ പതിനഞ്ചിലധികം പേർക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ പൂർണമായും നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. പരുക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റുന്നത് തുടരുകയാണ്.

മരണസംഖ്യ ഉയരാൻ സാദ്ധ്യതയുണ്ട്. ഇന്ന് പുലർച്ചെയായിരുന്നു അപകടം.

 



By admin