• Thu. Oct 23rd, 2025

24×7 Live News

Apdin News

ബിഹാറില്‍ തേജസ്വി യാദവ് മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി, വ്യാഴാഴ്ച പ്രഖ്യാപിക്കും, നിവൃത്തിയില്ലാതെ വഴങ്ങി കോണ്‍ഗ്രസ്

Byadmin

Oct 23, 2025



ന്യൂദല്‍ഹി: ആര്‍ ജെ ഡി നേതാവ് തേജസ്വി യാദവിനെ ബിഹാറില്‍ മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കാന്‍ ധാരണ. തേജസ്വിയെ അംഗീകരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയാറായെന്നാണ് അറിയുന്നത്. വ്യാഴാഴ്ചത്തെ വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം പ്രഖ്യാപിക്കും.

മഹാസഖ്യത്തിലെ ഭിന്നത ഒഴിവാക്കാനാണ് തീരുമാനം. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി സ്വയം പ്രഖ്യാപിച്ചിരുന്നു തേജസ്വി യാദവ്. അധികാരത്തിലെത്തിയാല്‍ സ്ത്രീകള്‍ക്ക് വമ്പന്‍ പദ്ധതികള്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച് മഹാസഖ്യ നേതാക്കളെ ഒപ്പം കൂട്ടാതെ തേജസ്വി ഒറ്റയ്‌ക്ക് വാര്‍ത്താ സമ്മേളനം നടത്തുകയുണ്ടായി. തുടര്‍ന്ന് അനുനയ നീക്കവുമായി കോണ്‍ഗ്രസ് നേതാവ് അശോക് ഗലോട്ട് തേജസ്വി യാദവിനെ കണ്ടു.

By admin