പട്ന : ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മഹാസഖ്യ പാർട്ടികൾ തമ്മിലുള്ള സീറ്റ് വിഭജനം വൈകിയതിനെത്തുടർന്ന് രാഷ്‌ട്രീയ ചൂട് രൂക്ഷമായി. എൻഡിഎയ്‌ക്കുള്ളിൽ സീറ്റ് വിഭജനം അന്തിമമായിക്കഴിഞ്ഞെങ്കിലും മഹാസഖ്യത്തിനുള്ളിലെ സീറ്റ് വിഭജന പ്രശ്നം പരിഹരിക്കപ്പെടാതെ തുടരുകയാണ്. ഇത് സഖ്യത്തിന്റെ സഖ്യകക്ഷികളെ കാത്തിരിപ്പിലേക്ക് തള്ളിവിട്ടുന്നുണ്ട്.
അതേ സമയം രാഹുൽ ഗാന്ധിയും തേജസ്വി യാദവും തമ്മിൽ ഇന്ന് സീറ്റ് വിഭജനം സംബന്ധിച്ച ചർച്ച നടക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. അതിനുശേഷം മഹാസഖ്യത്തിന്റെ സീറ്റ് വിഭജന പദ്ധതി പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. സീറ്റ് വിഭജന കണക്ക് പുറത്തിറങ്ങിയതിനുശേഷം ഇന്ന് വൈകുന്നേരം 4 മണിക്ക് പട്നയിൽ ഒരു പത്രസമ്മേളനം നടത്തുമെന്ന് നേതാക്കൾ അറിയിച്ചിട്ടുണ്ട്. അവിടെ സീറ്റ് വിഭജനം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.
അതേ സമയം ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പ്രക്രിയയുടെ രണ്ടാം ഘട്ടം ഇന്ന് ആരംഭിക്കും. ഇതെ തുടർന്ന് നാമനിർദ്ദേശ കേന്ദ്രങ്ങളിൽ കർശന സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടു.