
കാസര്‍ഗോഡ്: എസ്ഐആര്‍ ഫോം വിതരണവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ബൂത്ത് ലെവല്‍ ഓഫീസറെ കയ്യേറ്റം ചെയ്ത സിപിഎം പഞ്ചായത്തംഗത്തെ കോടതി റിമാന്‍ഡ് ചെയ്തു. ബന്തടുക്ക ബീവറേജസ് ഔട്ട്ലെറ്റിലെ ക്ലര്‍ക്കായ ബിഎല്‍ഒ പി.അജിത്തിനെയാണ് കയ്യേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്തത്. ദേലംപാടി പഞ്ചായത്ത് ക്ഷേമകാര്യസ്ഥിരം സമിതി അധ്യക്ഷന്‍ സുരേന്ദ്രനാണ് പ്രതി.
വ്യാഴാഴ്ച രാവിലെ പയറുക്കയിലെ ക്യാമ്പിലാണ് സംഭവം.അജിത്തിനെ സുരേന്ദ്രന്‍ അസഭ്യം പറയുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.ബി എല്‍ ഒയെ കയ്യേറ്റം ചെയ്ത സംഭവത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഗൗരവത്തോടെയാണ് നോക്കി കാണുന്നത്.