
ന്യൂദല്‍ഹി: മോദി സര്‍ക്കാരിനെ കുത്താന്‍ ജിഹാദികളും കമ്മ്യൂണിസ്റ്റുകളും ലിബറലുകളും എപ്പോഴും ഉപയോഗിക്കുന്ന വാക്കാണ് ബീഫ് എന്നത്. എസ് എഫ് ഐ കേന്ദ്രസര്‍ക്കാരിനോട് പ്രതിഷേധിക്കണമെങ്കില്‍ ഉടനെ സംഘടിപ്പിക്കുക ബീഫ് ഫെസ്റ്റിവലാണ്.
ഇപ്പോള്‍ ബീഫ് കയറ്റുമതിയില്‍ ഇന്ത്യ മുന്നില്‍ എന്ന വാര്‍ത്ത വെച്ച് മോദി സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമിക്കുകയാണ് മലയാള മനോരമയും മീഡിയ വണ്ണും. 31,540 കോടി രൂപയുടെ വരുമാനം ഇന്ത്യയ്‌ക്ക് നേടിക്കൊടുക്കുന്ന ഇന്ത്യ ബീഫ് കയറ്റുമതിയില്‍ ലോകത്തിലെ തന്നെ രണ്ടാമത്തെ രാജ്യമാണ്. -പശുവിനെ ആരാധിക്കുന്ന മോദി സര്‍ക്കാരിന്റെ കാലത്ത് ബീഫ് കയറ്റുമതി കുതിച്ചുയരുകയാണല്ലോ എന്ന ദുഷ്ടലാക്കോടെയാണ് ഈ വാര്‍ത്ത മനോരമയും മീഡിയവണ്ണും പ്രചരിപ്പിക്കുന്നത്.
എന്താണ് വാസ്തവം? ഇന്ത്യയുടെ ബഫലോ മീറ്റ് കയറ്റുമതിയാണ് വര്‍ധിച്ചിരിക്കുന്നത്. ബഫലോ മീറ്റ് എന്നാല്‍ പോത്ത്, എരുമ എന്നിവയുടെ ഇറച്ചിയാണ്. അല്ലാതെ പശു ഇറച്ചി അല്ല. ഹിന്ദു സംസ്കാരമനുസരിച്ച് പശുവിനെയാണ് ഗോമാതാവായി കാണുന്നത്. ഗോവധവും ഗോമാംസവും ഇവിടുത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും നിരോധിച്ചിട്ടുണ്ട്, ഗോമാംസ കയറ്റുമതി ഇന്ത്യ പൂർണമായും നിരോധിച്ചിട്ടുമുണ്ട്.
പക്ഷെ പശുമാംസത്തേയും ബീഫ് എന്നാണ് നമ്മള്‍ വിളിച്ചുപോരുന്നത്. ഇതൊക്കെ ഒരുപോലെ കണ്ട് തിന്നുന്നവരാണ് നമ്മള്‍ മലയാളികള്‍. അവർ തന്നെയാണ് ഇപ്പൊ ലോകത്ത് ഏറ്റവും കൂടിതൽ ബീഫ് കയറ്റുമതി ചെയ്യുന്നത് ഇന്ത്യയാണ് എന്ന വാർത്ത കൊടുത്ത് പരിഹാസച്ചിരി മുഴക്കുന്നത്.
പോത്തിറച്ചി കയറ്റുമതി ഇന്ത്യയുടെ നൂറ്റാണ്ടുകളായുള്ള വ്യാപാരം
ഇന്ത്യ ബീഫ് എന്ന പേരില്‍ കയറ്റുമതി ചെയ്യുന്നത് പോത്തിറച്ചിയും എരുമയിറച്ചും ആണ്. നൂറ്റാണ്ടുകളായുള്ള ഇന്ത്യയുടെ പരമ്പരാഗാത വ്യാപാരമാണ് ഇത്. ഇന്ത്യയുടെ സാമ്പത്തികമായ പ്രായോഗികത കണക്കിലെടുത്ത് മോദി സര്‍ക്കാരും ഈ നയം പിന്തുടരുന്നു. ശതകോടിക്കണക്കിന് രൂപ ഇന്ത്യയ്‌ക്ക് വരുമാനമായി നേടിക്കൊടുക്കുന്ന ബിസിനസ്സാണ് ഇത്. ദശലക്ഷക്കണക്കിന് പേര്‍ക്ക് അത് തൊഴിലും പ്രദാനം ചെയ്യുന്നു. കൃഷി, തുകല്‍വ്യവസായം എന്നീ മേഖലകളിലും ദശലക്ഷക്കണക്കിന് പേര്‍ക്ക് അത് തൊഴില്‍ നല്‍കുന്നു. ഇത് നിരോധിച്ചാല്‍ അതിന്റെ സാമ്പത്തിക പ്രത്യാഘാതം വളരെ വലുതായിരിക്കും. ഇതിനെക്കുറിച്ച് നല്ല പ്രായോഗികബോധം മോദി സര്‍ക്കാരിനുണ്ട്.
ബിജെപി നിരോധിച്ചിരിക്കുന്നത് പശു, കാള ഇറച്ചിവെട്ട് നിരോധിച്ചിട്ടുണ്ട്
ബിജെപി ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങള്‍ പശു, കാള എന്നിയുടെ ഇറച്ചിവെച്ച് നിരോധിച്ചിട്ടുണ്ട്. ഇത് ഒരു സംസ്ഥാന സര്‍ക്കാരിന്റെ പരിധിയിലുള്ള വിഷയമാണ്. ദേശീയ തലത്തില്‍ ഒരു നയം രൂപീകരിക്കാനാവില്ല.
പശു എന്ന ഗോമാതാവ്
പാലാഴി കടഞ്ഞപ്പോള്‍ ആഴത്തില്‍ നിന്നും ഉയര്‍ന്നുവന്നതാണ് സര്‍വ്വൈശ്വര്യങ്ങളുടേയും പ്രതീകമായ കാമധേനു. ശ്രീകൃഷ്ണന്‍ തന്റെ മേനിയില്‍ നിന്നും സൃഷ്ടിച്ചതെന്നും കാമാധേനുവിന്റെ ഉല്‍പത്തിയെക്കുറിച്ച് കഥയുണ്ട്. സമസ്ത ദേവന്മാരും ഗോമാതാവിന്റെ ശരീരത്തില്‍ വസിക്കുന്നതായാണ് സങ്കല്പം. ആയ്യുര്‍വേദത്തിലെ പല ഔഷധക്കൂട്ടുകള്‍ക്കും പാലോ പാലുല്‍പ്പന്നങ്ങളോ ചേരുവകളുമാണ്.
ഗോപാലകൃഷ്ണന്‍ എന്ന ഒരു സങ്കല്‍പം പോലും ഭാരതീയതയില്‍ ഉണ്ട്. ഗോക്കളെ പാലിക്കുന്ന കൃഷ്ണനെ ഭക്തര്‍ക്ക് ഭയങ്കര ഇഷ്ടമാണ്. സനാതന ഭാരതീയ സംസ്കാരത്തില്‍ ഒട്ടും പുറകിലല്ല ഗോമാതാവ് എന്ന സങ്കല്‍പം. അമൃത് പ്രദാനം ചെയ്യുന്ന, അമ്മയെ പോലെ കരുണ ചൊരിയുന്ന ഗോവിനെ മാതാവായി കണ്ടാണ് ഗോമാതാവ് എന്ന സങ്കല്‍പം ഭാരതീയര്‍ ഉയര്‍ത്തിപ്പിടിക്കുന്നത്.
ഇന്ത്യയുടെ പോത്തിറച്ചി കയറ്റുമതിവ്യവസായത്തെക്കുറിച്ച് ചില വസ്തുതകള്‍:
ലോകത്തിലെ ഏറ്റവും വലിയ പോത്തിറച്ചി (Buffalo Meat) കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ബ്രസീലിനോടൊപ്പം ഈ വിപണിയിൽ ഇന്ത്യ വലിയ സ്വാധീനം ചെലുത്തുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇന്ത്യയുടെ മാംസ കയറ്റുമതി വരുമാനത്തിൽ വലിയ വർദ്ധനവുണ്ടായിട്ടുണ്ട്. 2023-24 സാമ്പത്തിക വർഷത്തിൽ ഇത് ഏകദേശം 3.7 ബില്യൺ ഡോളറിന് അടുത്തായിരുന്നു. ഇന്ത്യയുടെ മൊത്തം പോത്തിറച്ചി കയറ്റുമതിയുടെ ഏതാണ്ട് പകുതിയോളം (40%-50%) വരുന്നത് ഉത്തർപ്രദേശിൽ നിന്നാണ്. ഇന്ത്യയിലെ ഏറ്റവും കൂടുതൽ അംഗീകൃത മാംസ സംസ്കരണ ശാലകൾ (Export Oriented Abattoirs) സ്ഥിതി ചെയ്യുന്നത് യു.പിയിലാണ്. വിയറ്റ്‌നാം, മലേഷ്യ, ഈജിപ്ത്, ഇന്തോനേഷ്യ, ഇറാഖ്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഇന്ത്യയിൽ നിന്ന് പ്രധാനമായും പോത്തിറച്ചി കയറ്റുമതി ചെയ്യുന്നത്.
പശുവിനെ ആരാധിക്കുകയും ഗോസംരക്ഷണത്തിനായി കർശന നിയമങ്ങൾ നടപ്പിലാക്കുകയും ചെയ്യുന്ന ഭാരതം, ‘ബീഫ്’ കയറ്റുമതിയിൽ ലോകത്തെ നയിക്കുന്നു എന്ന തരത്തിലുള്ള വാർത്തകൾ പലപ്പോഴും ബോധപൂർവ്വമായ ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കാറുണ്ട്. മലയാള മനോരമയുടെ ‘കർഷകശ്രീ’ പ്രസിദ്ധീകരിച്ച പോസ്റ്ററിലും വാർത്തയിലും അടങ്ങിയിരിക്കുന്ന പ്രധാന പ്രൊപ്പഗണ്ട ഘടകങ്ങളും വസ്തുതകളും താഴെ പറയുന്നവയാണ്: ഈ വാർത്തയിലെ ഏറ്റവും വലിയ വീഴ്ചയും ഒപ്പം പ്രധാന പ്രചരണതന്ത്രവും പശുവും പോത്തും തമ്മിലുള്ള വ്യത്യാസത്തെ ബോധപൂർവ്വം മറച്ചുവെക്കുന്നു എന്നതാണ്. അന്താരാഷ്‌ട്ര വിപണിയിൽ പശുവിറച്ചിയെയും പോത്തിറച്ചി യെയും പൊതുവായി ‘ബീഫ്’ എന്ന് വിളിക്കാറുണ്ടെങ്കിലും, ഇന്ത്യ കയറ്റുമതി ചെയ്യുന്നത് 100% പോത്തിറച്ചി (Buffalo Meat/Carabeef) മാത്രമാണ്.
ഇന്ത്യയിൽ പശുവിറച്ചി കയറ്റുമതി നിരോധിച്ചിട്ടുണ്ടെന്നും പോത്തിറച്ചി മാത്രമാണ് നിയമപരമായി കയറ്റുമതി ചെയ്യുന്നതെന്നും താഴെ പറയുന്ന ഔദ്യോഗിക രേഖകൾ വ്യക്തമാക്കുന്നു:
APEDA (Agricultural and Processed Food Products Export Development Authority): കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള ഈ സ്ഥാപനമാണ് ഇന്ത്യയിലെ മാംസ കയറ്റുമതി നിയന്ത്രിക്കുന്നത്. അവരുടെ ‘Red Meat Manual’ പ്രകാരം, ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യാൻ അനുവാദമുള്ളത് പോത്തിറച്ചി (Buffalo Meat) മാത്രമാണ്.
Foreign Trade Policy (EXIM Policy):