• Sat. Nov 22nd, 2025

24×7 Live News

Apdin News

ബീ​മാ​പ്പ​ള്ളി​യി​ലെ ഉ​റൂ​സി​നോ​ട് അ​നു​ബ​ന്ധി​ച്ച് ഇ​ന്ന് പ്രാ​ദേ​ശി​ക അ​വ​ധി

Byadmin

Nov 22, 2025



തി​രു​വ​ന​ന്ത​പു​രം: ബീ​മാ​പ്പ​ള്ളി​യി​ലെ ഉ​റൂ​സി​നോ​ട് അ​നു​ബ​ന്ധി​ച്ച് ഇ​ന്ന് പ്രാ​ദേ​ശി​ക അ​വ​ധി പ്ര​ഖ്യാ​പി​ച്ച് തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​ള​ക്ട​ര്‍. ന​വം​ബ​ർ 22 മു​ത​ൽ ഡി​സം​ബ​ർ ര​ണ്ടു​വ​രെ വ​രെ​യാ​ണ് ബീ​മാ​പ്പ​ള്ളി ദ‍​ര്‍​ഗാ ഷെ​രീ​ഫ് വാ​ര്‍​ഷി​ക ഉ​റൂ​സ് മ​ഹോ​ത്സ​വം.

ഉ​റൂ​സ് മ​ഹോ​ത്സ​വ​ത്തി​ന്റെ ആ​ദ്യ ദി​വ​സ​മാ​യ ഇ​ന്ന് പ്രാ​ദേ​ശി​ക അ​വ​ധി അ​നു​വ​ദി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​രി​ൽ​നി​ന്ന് മു​ൻ​കൂ​ര്‍ അ​നു​മ​തി ല​ഭി​ച്ചി​രു​ന്നു. ഇ​ത് പ്ര​കാ​ര​മാ​ണ് ക​ള​ക്ട​ര്‍ പ്രാ​ദേ​ശി​ക അ​വ​ധി പ്ര​ഖ്യാ​പി​ച്ച​ത്.

തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ​ക്കും അ​വ​ധി ബാ​ധ​ക​മാ​യി​രി​ക്കും. അ​തേ​സ​മ​യം ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​വ​ധി ബാ​ധ​ക​മ​ല്ലെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. മു​ൻ നി​ശ്ച​യി​ച്ചി​ട്ടു​ള്ള പൊ​തു​പ​രീ​ക്ഷ​ക​ൾ​ക്കും അ​വ​ധി ബാ​ധ​ക​മാ​യി​രി​ക്കി​ല്ല.

By admin