• Wed. Jan 1st, 2025

24×7 Live News

Apdin News

ബീവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്‍പ്പന ശാലയില്‍ നിന്ന് ഒരുലക്ഷത്തോളം രൂപയുടെ മദ്യവും പണവും കവര്‍ന്നു

Byadmin

Dec 29, 2024


തിരുവനന്തപുരം: ആര്യനാട് ബീവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്‍പ്പന ശാലയില്‍ വന്‍ മോഷണം. ഒരുലക്ഷത്തോളം രൂപയുടെ മദ്യവും മുപ്പതിനായിരത്തോളം രൂപയും കവര്‍ന്നതായാണ് വിവരം.

ഞായറാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് കവര്‍ച്ച നടന്നത്.രണ്ടംഗ സംഘം ബിവറേജസ് മദ്യവില്‍പന ശാലയുടെ ഷട്ടറിന്റെ പൂട്ടു പൊളിച്ച് അകത്തു കടക്കുകയായിരുന്നു.

മുഖം മൂടി ധരിച്ച മോഷ്ടാക്കള്‍ സിസിടിവി ക്യാമറയുടെ കേബിളുകളും നശിപ്പിച്ചിട്ടുണ്ട്.ആര്യനാട് പൊലീസ്, ഫോറന്‍സിക് സംഘം എന്നിവര്‍ പ്രദേശത്ത് പരിശോധന നടത്തി. പൊലീസ് അന്വേഷണം ആരംഭിച്ചു.



By admin