തിരുവനന്തപുരം: ബീഹാറിനെ അപകീര്‍ത്തിപ്പെടുത്തുന്ന വിവാദ പോസ്റ്റ് ഇട്ട് കോണ്‍ഗ്രസിനെ വെട്ടിലാക്കിയ വി.ടി. ബല്‍റാമിനെ സോഷ്യല്‍ മീഡിയ വിങ്ങിന്റെ ചുമതലയില്‍ നിന്ന് കെപിസിസി നീക്കി. ജി.എസ്.ടി വിഷയത്തില്‍ ബീഡിയെയും ബിഹാറിനെയും താരതമ്യം ചെയ്തുകൊണ്ട് കോണ്‍ഗ്രസ് കേരളയുടെ എക്‌സ് പ്ലാറ്റ് ഫോമിലെ പോസ്റ്റ് ആണ് വിവാദമായത്.
ബിഹാറില്‍ രാഹുല്‍ ഗാന്ധിയുടെ വോട്ട് അധികാര്‍ യാത്ര സമാപിച്ചതിന് തൊട്ടുപിറകെ ഇട്ട പോസ്റ്റ് ദേശീയതലത്തില്‍ വലിയ ചര്‍ച്ചയായിരുന്നു. തുടര്‍ന്ന് ഈ പോസ്റ്റ് പിന്‍വലിച്ചു.
ഇക്കാര്യത്തില്‍ ബല്‍റാമിന് തെറ്റുപറ്റിയെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് സമ്മതിക്കുകയും സ്ഥാനമൊഴിയാന്‍ നിര്‍ദേശിക്കുകയുമായിരുന്നു. സോഷ്യല്‍ മീഡിയാ വിങ് ആകെ പുനഃസംഘടിപ്പിക്കുമെന്നും സണ്ണി വ്യക്തമാക്കി.